ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് സ​ർ​വീ​സി​നൊ​രു​ങ്ങു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരത്തില്‍ നടക്കുമെന്ന് റി​പ്പോ​ർ​ട്ട്. നേരത്തെ ജൂണ്‍ മൂന്നിന് പ​രീ​ക്ഷ​ണ​യോ​ട്ടം നടത്താന്‍ തീരുമാനിച്ചു വെങ്കിലും പിന്നീട് സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നു മാറ്റിവെക്കുകയായിരുന്നു.  യ​ശ്വ​ന്ത്പൂ​ർ, മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ക്കു​ക. ഓ​ട്ടോ എ​മ​ർ​ജ​ൻ​സി ബ്രേ​ക്കോ​ടു​കൂ​ടി​യ എ​ട്ടു​കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക.

നി​ല​വി​ൽ യ​ശ്വ​ന്ത്പൂ​രി​ൽ​നി​ന്ന് മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ വ​രെ ഏ​ക​ദേ​ശം 8.5 മ​ണി​ക്കൂ​റാ​ണ് യാ​ത്രാ ദൈ​ർ​ഘ്യം. ഹാ​സ​ൻ, ശ​ക​ലേ​ഷ്പു​ർ, സു​ബ്ര​ഹ്മ​ണ്യ റോ​ഡ് തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യാ​കും പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ക്കു​ക.

യ​ശ്വ​ന്ത്പൂ​രി​ൽ​നി​ന്ന് പു​ല​ർ​ച്ചെ ആ​റി​ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഒ​ൻ​പ​തി​ന് ഹാ​സ​നി​ൽ എ​ത്തി​ച്ചേ​രു​ന്ന വി​ധ​ത്തി​ലാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ക്കു​ക. തു​ട​ർ​ന്ന് 9.10ന് ​ഹാ​സ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 9.55ന് ​ശ​ക​ലേ​ഷ്പു​രി​ലും 12.30ന് ​സു​ബ്ര​ഹ്മ​ണ്യ റോ​ഡി​ലും എ​ത്തി​ച്ചേ​രും. 2.05ന് ​പാ​ഡി​ലി​ൽ എ​ത്തി​ച്ചേ​രു​ന്ന ട്രെ​യി​ൻ, 2.40ന് ​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചേ​രും. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് 2.45ന് ​മ​ട​ങ്ങു​ന്ന ട്രെ​യി​ൻ രാ​ത്രി 11ന് ​യ​ശ്വ​ന്ത്പു​രി​ൽ എ​ത്തി​ച്ചേ​രും.

പു​തു​താ​യി വൈ​ദ്യു​തീ​ക​രി​ച്ച ചു​രം സെ​ക്ഷ​നി​ൽ ഇ​ല​ക്ട്രി​ക് ലോ​ക്കോ​മോ​ട്ടീ​വ് ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചി​ടു​ന്ന ഒ​ഴി​ഞ്ഞ പാ​സ​ഞ്ച​ർ റേ​ക്ക് ഉ​ൾ​പ്പെ​ടു​ന്ന ട്ര​യ​ൽ റ​ൺ അ​ടു​ത്തി​ടെ വി​ജ​യ​ക​ര​മാ​യി പൂര്‍ത്തിയാക്കിയിരുന്നു. ഹാ​സ​ൻ-​മം​ഗ​ളൂ​രു പാ​ത​യി​ലെ 55 കി​ലോ​മീ​റ്റ​ർ സ​ക​ലേ​ശ്പു​ർ-​സു​ബ്ര​ഹ്മ​ണ്യ റോ​ഡ് സ്ട്രെ​ച്ച് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സാ​ങ്കേ​തി​ക​മാ​യി വെ​ല്ലു​വി​ളി നി​റ​ഞ്ഞ റെ​യി​ൽ​വേ സെ​ക്ഷ​നു​ക​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഈ ​പാ​ത​ക്ക് 50 ൽ ​ഒ​ന്ന് എ​ന്ന നി​ര​ക്കി​ൽ കു​ത്ത​നെ​യു​ള്ള ച​രി​വ് ഉ​ണ്ട്, ഓ​രോ 50 മീ​റ്റ​ർ ദൂ​ര​ത്തി​ലും ട്രാ​ക്ക് ഒ​രു മീ​റ്റ​ർ ഉ​യ​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​തും 57 തു​ര​ങ്ക​ങ്ങ​ൾ, 258 പാ​ല​ങ്ങ​ൾ, 108 കൂ​ർ​ത്ത വ​ള​വു​ക​ൾ എ​ന്നി​വ​യു​ള്ള​തു​മാ​യ ഇ​ത് വൈ​ദ്യു​തീ​ക​ര​ണ​ത്തെ സ​ങ്കീ​ർ​ണ​മാ​യ എ​ൻ​ജി​നീ​യ​റി​ങ് ദൗ​ത്യ​മാ​ക്കിയിരുന്നു. പ​രീ​ക്ഷ​യോ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വൈ​കാ​തെ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ചേ​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ന്തി​മ സ​മ​യ​ക്ര​മ​വും സ്റ്റോ​പ്പു​ക​ളും റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കും.
SUMMARY: Bengaluru – Mangalore Vande Bharat; Test run in first week of June

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫേസ്ബുക്ക് പ്രവര്‍ത്തനം തടസ്സപ്പെട്ടു; കാരണം നല്‍കാതെ മെറ്റ

ഡല്‍ഹി: മെറ്റ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് ലഭ്യമാകുന്നില്ലെന്ന് ഉപയോക്താക്കളുടെ...

പാലക്കാട്ട് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം പഞ്ചായത്തംഗം രാജിവച്ചു

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം...

എസ്. ജാനകി സ്മരണയിൽ ‘സ്വരാഞ്ജലി’ സംഗീതസന്ധ്യ ഓഗസ്റ്റ് 15-ന്

ബെംഗളൂരു: ഇന്ത്യയുടെ പ്രിയഗായിക എസ്. ജാനകിയുടെ സംഗീത സംഭാവനകളെ ആദരിച്ച് ഏയ്മ...

ലോകകപ്പ് ഫൈനല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ...

ജപ്പാൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി പി.വി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണാടക...

ക്ഷേത്രത്തില്‍ നഗ്‌നയായി പ്രവേശിച്ചു, വിഗ്രഹമെടുത്ത ശേഷം ക്ഷേത്രക്കുളത്തില്‍ ചാടി ടെക്കി യുവതി ജീവനൊടുക്കി

ഹൈദരാബാദ്: നഗ്‌നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തില്‍ ചാടി...

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം; അമ്മയും മകളും മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയില്‍

കോട്ടയം: മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍...

Related Articles

Popular Categories