ദിലീപ് ചിത്രം ‘നീക്ക’ത്തിന്‍റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സാമ്പത്തിക തർക്കത്തെത്തുടർന്ന് ദിലീപ് നായക‌നാകുന്ന പുതിയ ചിത്രം നീക്കത്തിന്‍റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ഷാജി കൈലാസിന്‍റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീക്കം. നിർമാതാവ് എ.വി. അനൂപിന്‍റെ ഹർജിയില്‍ ജസ്റ്റില്‍ കെ. കുമരേഷാണ് ആണ് റിലീസ് സ്റ്റേ ചെയ്തു കൊണ്ട് ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. നിർമാതാവ് സന്ദീപ് സേനനുമായുള്ള തർക്കമാണ് ഹർജി നല്‍കാൻ കാരണം.

സന്ദീപ് നിർമാണക്കരാൻ ലംഘിച്ചുവെന്നും നല്‍കിയ ചെക്ക് മടങ്ങിയെന്നും ഹർജിയില്‍ ആരോപിച്ചിട്ടുണ്ട്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹ നിർമാതാക്കള്‍. തർക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതു വരെ ഹർജിക്കാരന്‍റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതുവരെ ഹർജിക്കാരന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി, ചിത്രം റിലീസ് ചെയ്യുന്നതിന് താത്കാലിക വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

ഇതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി. ചിത്രത്തിന്റെ റിലീസ് തീയതി അടുത്തിരിക്കെയാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. അതിനാല്‍ സിനിമയുടെ പ്രദർശനം, വിതരണ കരാറുകള്‍, പ്രമോഷൻ പരിപാടികള്‍ എന്നിവയ്ക്കും ഇത് ബാധകമാകുമെന്നാണ് വിലയിരുത്തല്‍. മധ്യസ്ഥ നടപടികളിലൂടെയോ തുടർ കോടതി നടപടികളിലൂടെയോ തർക്കം പരിഹരിക്കപ്പെട്ട ശേഷമേ നീക്കം തിയേറ്ററുകളിലെത്തുന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളു.

SUMMARY: Madras High Court stays release of Dileep’s film ‘Neekam’

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ നവംബർ ഒന്നിന് നടത്തുന്ന കന്നഡ രാജ്യോത്സവാചാരണരണത്തിന്റെയും...

മെട്രോ യാത്രക്കാർക്ക് ആശ്വാസം: ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിക്കായി 200 മിനി ബസുകളുമായി ബി.എം.ടി.സി

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ആശ്വാസമേകി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി)....

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ അപകടം; മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക്​ പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു....

കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണർ

ബെംഗളൂരു: കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത്...

ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

ബെംഗളൂരു: നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലിനും ശക്തമായ...

കുഴ‍ഞ്ഞുവീണ യുവാവും ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ച അയല്‍വാസിയും മരിച്ചു

തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവും ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു....

തിരംഗാ മാര്‍ച്ച്‌; അഭിജിത് ദീപ്കെയ്ക്ക് പിന്നാലെ ഐസ നേതാവ് നേഹാ ബോറയും കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുമ്പ് നേതാക്കളെ...

മിനിമം ചാര്‍ജ് 20 രൂപയാക്കണം: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്....

Related Articles

Popular Categories