ഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നാലുപേർ മരിച്ചു. ഷഹ്ദാര ജില്ലയിലുള്ള വിശ്വാസ് നഗറില്‍ ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. മരിച്ചവരില്‍ കാന്തദേവി (75), കിരണ്‍ (60), സോമവതി (57) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവർത്തിച്ചിരുന്ന ഇവി ചാർജിങ് പോയിന്റില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. മുകളിലത്തെ നിലയില്‍ കുടുങ്ങിക്കിടന്ന ആറോളം പേരെ ഡല്‍ഹി ഫയഫോഴ്‌സെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.
SUMMARY: Four-storey building catches fire in Delhi; four people die















