‘അമ്മ’യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

കൊച്ചി: താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഒരു ദശാബ്ദ കാലത്തോളം പല ആവശ്യങ്ങൾക്കായി പോരാടിയെന്നും സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമായിരുന്നു മറുപടിയെന്നും കുറിപ്പിൽ പറയുന്നു. രാജി തിടുക്കത്തിൽ എടുത്ത തീരുമാനമോ ഏതെങ്കിലും പ്രത്യേക സംഭവത്തോടുള്ള പ്രതികരണമോ അല്ല എന്ന് പറഞ്ഞ ഇരുവരും പുരുഷാധിപത്യവും അധികാര മോഹവും ‘അമ്മ’യെ ദുർബലപ്പെടുത്തിയെന്ന് ആരോപിക്കുകയും ചെയ്തു. പടിയിറങ്ങുന്നത് പിന്മാറ്റമല്ല, മറിച്ച് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്ന് ഇരുവരും പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഉണ്ടായ രാജികള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങള്‍ ആയിരുന്നുവെന്നും നടിമാരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

മലയാള സിനിമാ ലോകത്തെ മാറ്റിമറിച്ച പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അമ്മയ്ക്കുള്ളിൽ വലിയ ഭിന്നതകൾ രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡബ്ല്യുസിസി അംഗങ്ങൾ സംഘടനയിൽ വരുത്തേണ്ട ആഭ്യന്തര പരാതി പരിഹാര സെൽ ഉൾപ്പെടെയുള്ള പരിഷ്കരണങ്ങൾക്കായി സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ഈ ആവശ്യങ്ങളോടൊന്നും അനുകൂലമായ സമീപനമല്ല നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ഇരുവരുടെയും രാജി സൂചിപ്പിക്കുന്നത്.

സംയുക്ത പ്രസ്താവന പൂർണരൂപത്തിൽ

ഇന്ന് ഞങ്ങൾ എഎംഎംഎയിൽ നിന്ന് രാജിവെക്കുകയാണ്. ഇത് എഎംഎംഎയിൽ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അധ്യായം മാത്രമാണെന്ന് തോന്നാം. അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നു. ഞങ്ങളുടെ രാജി തിടുക്കത്തിൽ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണമോ അല്ല.

ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ആവശ്യം ലളിതമായിരുന്നു. സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യപരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങൾ എല്ലാവരെയും ഒരുമിപ്പിക്കും എന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.

ഉത്തരം മൗനവും അകൽച്ചയുമായിരുന്നു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും, ഒരുകാലത്ത് സ്വന്തം വീട് എന്ന് കരുതിയിരുന്ന ഇടങ്ങളിൽ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങൾ തുടർന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയേയും അതിജീവിക്കാനുള്ള അപൂർവമായ കരുത്തുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉണ്ടായ രാജികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തി.

അധികാരത്തിന്റെ മുഖങ്ങൾ മാറും. രീതികൾ മാറും. എന്നാൽ അസമത്വത്തിന്റെ ഘടനകൾ മാറ്റമില്ലാതെ തുടരുകയാണ്.

View this post on Instagram

A post shared by Revathy Asha Kelunni (@revathyasha)

SUMMARY: Resignation from ‘Amma’ again; Revathi and Padmapriya resign from primary membership

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അമിത വേഗത്തിലോടിച്ച ആഡംബര കാർ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; എംപിയുടെ മകനെതിരെ കേസ്

ഹൈദരാബാദ്: രാജ്യസഭാംഗത്തിന്റെ മകൻ അമിതവേഗത്തിലും അശ്രദ്ധമായും ഓടിച്ച ആഡംബര കാർ ഇടിച്ച്...

അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ കനത്ത മഴയ്ക്കും...

പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചു; പിന്നാലെ യുവതിയും മരിച്ചനിലയിൽ

എറണാകുളം: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന് യുവതിയെയും വീട്ടിൽ മരിച്ച...

എല്ലാ പോലീസ് സ്റ്റേഷനുകളിലും തത്സമയ സി.സി.ടി.വി സംവിധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രവർത്തനക്ഷമമായ സി.സി.ടി.വി ക്യാമറകളും തത്സമയ...

കർണാടകയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷ്യസുരക്ഷാ ലംഘനം

ബെംഗളൂരു: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലും കാന്റീനുകളിലും നടത്തിയ പ്രത്യേക ഭക്ഷ്യസുരക്ഷാ...

ബ്രെയിനോ മാനിയ ക്വിസ് മത്സരം

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹാൾ കരയോഗം യുവജന വിഭാഗം കിസോറ ബ്രെയിനോ മാനിയ...

മൈസൂരു കേരളസമാജം ഓണച്ചന്ത 23 മുതൽ 

ബെംഗളൂരു: മൈസൂരു കേരളസമാജം സംഘടിപ്പിക്കുന്ന ഓണച്ചന്ത ഓഗസ്റ്റ് 23 മുതൽ 25...

Related Articles

Popular Categories