കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ (88) ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ രാവിലെ 6.20ഓടെയായിരുന്നു അന്ത്യം.

കർണാടക രാഷ്ട്രീയത്തിലെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന രാമചന്ദ്ര ഗൗഡ, ജനസംഘ് കാലം മുതൽ സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നു. തുടർന്ന് ഭാരതീയ ജനതാ പാർട്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. ബെംഗളൂരു നഗര രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും അദ്ദേഹം ശ്രദ്ധേയ സാന്നിധ്യമായിരുന്നു. നിരവധി തവണ കർണാടക നിയമപരിഷത്ത് അംഗമായും പ്രവർത്തിച്ചു. ബിജെപി മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം, സെറികൾച്ചർ, ശാസ്ത്ര സാങ്കേതിക വിദ്യ, ചെറുകിട സമ്പാദ്യം, മൈനിംഗ് ആന്റ് ജിയോളജി തുടങ്ങിയ പ്രധാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

ഭൗതികശരീരം കാമാക്ഷിപാള്യയിലെ അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിനായി വയ്ക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരച്ചടങ്ങുകൾ നടക്കുമെന്ന് കുടുംബം അറിയിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനമറിയിച്ചു.
SUMMARY: Former Karnataka minister and senior BJP leader S.V. Ramachandra Gowda passed away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ....

നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ 3 കോച്ചുകൾ കത്തി നശിച്ചു; ആളപായമില്ല 

ബെംഗളൂരു: ബെംഗളൂരു യലഹങ്ക രാജാന്നുകുണ്ഡെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾക്ക്...

സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് വ്യാജ ഹണി ട്രാപ്പ് വീഡിയോ പ്രചരിപ്പിച്ച കേസിൽ 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ...

ദസറ യാത്രാതിരക്ക്: ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ 

ബെംഗളൂരു: ദസറ തിരക്ക് മുൻനിർത്തി ബെംഗളൂരുവിൽ നിന്നും സേലം വഴി കണ്ണൂരിലേക്ക്...

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

Related Articles

Popular Categories