നീറ്റ് യു.ജി. 2026 ഫലം പ്രഖ്യാപിച്ചു; 11.21 ലക്ഷം പേർ യോ​ഗ്യത നേടി, രണ്ട് വിദ്യാർഥികൾ ഒന്നാം റാങ്ക് പങ്കിട്ടു

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി യു.ജി. 2026 പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ മാർക്ക് പട്ടിക പരിശോധിക്കാം. മെഡിക്കൽ ബിരുദ പ്രവേശനത്തിനായുള്ള കൗൺസലിങ് നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

പഞ്ചാബിലെ ആര്യൻ ഗുപ്തയും ഹരിയാനയിലെ പൻഷുൽ ബൻസാൽയും 720ൽ 715 മാർക്ക് നേടി രാജ്യത്ത് ഒന്നാം റാങ്ക് പങ്കിട്ടു. ഇത്തവണ 700 മാർക്കിന് മുകളിൽ 19 വിദ്യാർഥികൾ മാർക്ക് നേടിയതായി ഫലവിവരങ്ങളിൽ വ്യക്തമാക്കുന്നു. പരീക്ഷയിൽ ആദ്യ നൂറു റാങ്ക് ജേതാക്കളില്‍ കേരളത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് ഇടംപിടിച്ചത്. നീരജ് ബി എന്ന വിദ്യാർത്ഥിക്കാണ് കേരളത്തില്‍ ഒന്നാം റാങ്ക്. ദേശീയ തലത്തില്‍ 89ാം റാങ്കാണ് നീരജിന് ലഭിച്ചിരിക്കുന്നത്.

ദേശീയ പരീക്ഷാ ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം 11.21 ലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷയിൽ യോഗ്യത നേടി. 690 മാർക്കിന് മുകളിൽ 138 പേർ മാർക്ക് നേടിയിട്ടുണ്ട്. യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികം പേർ പെൺകുട്ടികളാണ്, ഇത് ഇത്തവണത്തെ ശ്രദ്ധേയമായ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു.
ഫലം പ്രഖ്യാപിച്ചതോടെ വിദ്യാർഥികൾക്ക് മെഡിക്കൽ, ദന്തൽ, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള കേന്ദ്ര-സംസ്ഥാനതല കൗൺസലിങ് നടപടികളിൽ പങ്കെടുക്കാം. ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാർക്ക് പട്ടിക ഡൗൺലോഡ് ചെയ്ത് തുടർ പ്രവേശന നടപടികൾക്കായി തയാറെടുക്കണമെന്ന് ദേശീയ പരീക്ഷാ ഏജൻസി നിർദേശിച്ചു.

റിസള്‍ട്ട് പരിശോധിക്കാം :
https://examinationservices.nic.in/ResultoService26/Ntnt/Login

https://cnr.nic.in/ResultDir/Ntnt/Login

https://neet.nta.nic.in

SUMMARY: NEET UG 2026 results declared; 11.21 lakh candidates qualified, two students shared first rank

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. പവന് 1,080 രൂപ കുറഞ്ഞതോടെ...

കണ്ണൂര്‍ ജയിലില്‍ വീണ്ടും സംഘര്‍ഷം; തടവുകാരന് മര്‍ദ്ദനമേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാള്‍ക്ക് പരുക്കേറ്റു....

ഐജി ഷെഫീൻ അഹമ്മദ് ഐപിഎസ്‌ അന്തരിച്ചു

തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു....

തിരുവനന്തപുരത്ത് കാറിൽ വെന്തുമരിച്ചത് ഏറ്റുമാനൂർ സ്വദേശി

തിരുവന്തപുരം: തിരുവന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. കോട്ടയം...

നേപ്പാളിൽ കുടുങ്ങിയ 54 കർണാടക സ്വദേശികൾ തിരിച്ചെത്തി

ബെംഗളൂരു: കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം നേപ്പാളിൽ കുടുങ്ങിയ 54...

അൽ-ഹിന്ദ് ഐഎസ് കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവ്

ബെംഗളൂരു: അൽ-ഹിന്ദ് ഐഎസ് ഭീകര ഗൂഢാലോചന കേസിൽ സയ്യിദ് ഫസിയൂർ റഹ്മാന്...

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ കോച്ചിന്റെ സീറ്റിനടിയിൽ യുവതിയുടെ അർധനഗ്ന മൃതദേഹം...

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വാഹനം ഓടിച്ചയാളുടെ...

Related Articles

Popular Categories