കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 49 വയസ്സുകാരന്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി നഗരസഭയിലെ നടേരി സ്വദേശിയായ 49 വയസ്സുകാരനാണ് രോഗബാധ കണ്ടെത്തിയത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നടേരി 21ാം വാര്‍ഡിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തത്. രോഗി വീടുവിട്ട് പുറത്തെവിടെയെങ്കിലും പോയതായി വിവരമില്ല. ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്‌തതായും റിപ്പോര്‍ട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്. ഇവിടുത്തെ കിണറിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗം റിപ്പോർട്ട് ചെയ്‌ത സ്ഥലത്തിന്റെ പരിസരപ്രദേശങ്ങളിൽ ക്ലോറിനേഷൻ നടത്തി. ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കിയതായും നഗരസഭ ഹെൽത്ത് ഇൻസ്പെക്‌ടർ അറിയിച്ചു.

രോഗബാധിത പ്രദേശത്തെ പരിസരങ്ങളിലുള്ള കിണറുകളിലും ജലാശയങ്ങളിലും അടിയന്തരമായി സൂപ്പർ ക്ലോറിനേഷൻ നടത്തി. പ്രദേശവാസികൾക്കിടയിൽ പനിയും മറ്റ് ലക്ഷണങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ചികിൽസ തേടണമെന്ന മുന്നറിയിപ്പും ബോധവൽക്കരണവും ശക്തമാക്കിയതായി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണമെന്നും, ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ ഡോക്ടറെ കാണണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
SUMMARY: Amoebic encephalitis strikes again in Kozhikode; 49-year-old man diagnosed with the disease

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് വ്യാജ ഹണി ട്രാപ്പ് വീഡിയോ പ്രചരിപ്പിച്ച കേസിൽ 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ...

ദസറ യാത്രാതിരക്ക്: ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ 

ബെംഗളൂരു: ദസറ തിരക്ക് മുൻനിർത്തി ബെംഗളൂരുവിൽ നിന്നും സേലം വഴി കണ്ണൂരിലേക്ക്...

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ...

കർണാടകയിൽ വരൾച്ചാബാധിത താലൂക്കുകൾ 226 ആയി; കേന്ദ്രസഹായത്തിനുള്ള നിവേദനം ഒരാഴ്ചയ്ക്കകം

ബെംഗളൂരു: കർണാടകയിൽ വരൾച്ചയുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഒൻപത് താലൂക്കുകൾ കൂടി...

തുലാവർഷം നാളെ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍...

ഒക്ടോബർ 27 മുതൽ കൗണ്ടറുകളിലൂടെ നേരിട്ടുവാങ്ങുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ...

Related Articles

Popular Categories