കൊച്ചി: ഡല്‍ഹി വിദ്യാർഥി സമരത്തെ പിന്തുണച്ച് റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. ‘ആസാദി പാട്ടും പ്രതിഷേധവും’ പരിപാടിയില്‍ പങ്കെടുത്തതിനാണ് കേസ്. കൊച്ചി പനമ്പള്ളി നഗറിലുള്ള സെൻട്രല്‍ പാർക്കില്‍ ബുധനാഴ്ചയായിരുന്നു വേടന്റെ നേതൃത്വത്തില്‍ സിജെപി അനുകൂല പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസാണ് സ്വമേധയാ കേസെടുത്തത്.
കണ്ടാല്‍ അറിയാവുന്ന 99 പേർക്കെതിരെയാണ് കേസ്. ഗതാഗത തടസം ഉണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. പരിപാടി നടത്തിയത് അനുവാദം ഇല്ലാതെയെന്നാണ് കണ്ടെത്തല്‍. പരിപാടി നടത്തരുതെന്ന് കാണിച്ച് പോലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇത് അവഗണിച്ചായിരുന്നു പരിപാടി നടത്തിയത്.
SUMMARY: CJP solidarity event in Kochi: Case registered against Vedan for holding a protest that blocked the road
















