പാരിസ്ഥിതിക മലിനീകരണം; താമരശേരിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും, ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്

കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. മലിനീകരണ നിയന്ത്രണ ബോർഡ് പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നല്‍കി. ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്നാണ് നടപടി. ഫ്രഷ് കട്ടിനെതിരെ വർഷങ്ങളായി നാട്ടുകാർ പ്രക്ഷോഭത്തിലായിരുന്നു. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമായി നിറുത്തിവയ്ക്കാൻ ബോർഡ് ചെയർപേഴ്സൺ 2025 ആഗസ്റ്റ് 5ന് ഇറക്കിയ ക്ലോഷർ ഓർഡറിൽ നിർദ്ദേശിച്ചു.

താമരശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടിലെ സിൽവർ സാൻഡ് ക്രഷറിന് സമീപം പ്രവർത്തിക്കുന്ന യൂണിറ്റിനെതിരെയാണ് നടപടി. ഇവിടെ നിന്ന് സമീപത്തെ ജനവാസ മേഖലയിലേക്ക് വൻതോതിൽ മാലിന്യം ഒഴുകിയെത്തുന്നത് നാട്ടുകാരിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിരുന്നു. സമാനമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മുൻപ് ഈ സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും മലിനീകരണം തുടരുകയായിരുന്നു. മലിനീകരണ പ്രശ്നങ്ങൾക്ക് യാതൊരുവിധ പരിഹാരം കാണാത്തതിനാലും ജനങ്ങളുടെ ബുദ്ധിമുട്ടുകളെയും തുടർന്നാണ് ഇപ്പോൾ കർശനം നടപടിയിലേക്ക് ബോർഡ് കടന്നത്.

കോഴിക്കോട് ജീല്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറവ് ശാല മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്കരിക്കുന്നതിനായി സ്ഥാപിച്ച പ്ലാന്റാണ് ഫ്രഷ് കട്ട് ഓ‍ർഗാനിക്സ്. എന്നാൽ അനുവദനീയമായതിലും പതിന്മടങ്ങ് മാലിന്യം ഇവിടെ സംസ്കരിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. 20 ടൺ ശേഷിയുള്ള പ്ലാന്റിൽ 200 ടണ്ണോളം മാലിന്യം ദിവസും എത്തുന്നുണ്ടെന്നായിരുന്നു പരാതി ഉയർന്നത്.
SUMMARY: The waste treatment plant in Thamarassery will be closed, the Pollution Control Board has ordered.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെലമംഗലയ്ക്ക് സമീപം താർ എസ്‌.യു.വി മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിന് സമീപം നെലമംഗല താലൂക്കിലെ കമ്പാലു ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച...

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

ബെംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന്റെ പേരിൽ മംഗളൂരുവിൽ മലയാളി ഒന്നാം വർഷ...

സൗജന്യ മെഡിക്കല്‍, ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കെഎന്‍എസ്എസ് മഹാദേവപുര കരയോഗവും കിംസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കല്‍...

ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങി സ്പേസ് എക്സ് റോക്കറ്റ് ഭാഗം

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്കിന്റെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ...

മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണം: ബില്ലുകള്‍ പാസാക്കാൻ പാര്‍ലമെന്റിന്റെ 3 ദിവസത്തെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം സംബന്ധിച്ച നിർണായക നിയമനിർമാണത്തിനായി...

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഉടന്‍...

തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു

തൃശൂർ: തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ...

അധ്യായം 36 📖 സംഘടനകൾക്കൊപ്പം

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1891...

Related Articles

Popular Categories