പോക്‌സോ കേസ് പ്രതിയായ അധ്യാപകൻ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു

ബെംഗളൂരു: വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായ അധ്യാപകൻ എസ്.പി. ഓഫീസ് കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. വിജയനഗര സ്വദേശിയായ ശശിധർ (49) ആണ് മരിച്ചത്. ബെംഗളൂരു സൗത്ത് എസ്. പി. ഓഫീസിൻ്റെ മൂന്നാം നിലയിൽനിന്ന് ചാടിയാണ് മരിച്ചത്. അറസ്റ്റിനെത്തുടർന്നുള്ള നടപടികൾക്കായി എസ്. പി. ഓഫീസിൽ എത്തിച്ചപ്പോഴാണ് പോലീസിനെ വെട്ടിച്ച് കെട്ടിടത്തിൽനിന്ന് ചാടിയത്.

ചന്നപട്ടണത്തിലെ എയ്‌ഡഡ് സ്കൂളിലെ കായികവിഭാഗം അധ്യാപകനായിരുന്നു ശശിധർ. കുട്ടികളുടെ പീഡന  പരാതിയിൽ രാമനഗര വനിതാ പോലീസ് സ്റ്റേഷൻ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു. ശേഷം മെഡിക്കൽ പരിശോധനപൂർത്തിയാക്കി വിരലടയാളമെടുക്കുന്നതിനുള്ള നടപടികൾക്കായി എസ്. പി. ഓഫീസിലേക്ക് കൊണ്ടു വന്നപ്പോഴാണ് സംഭവം. ഓഫീസിന്റെ മൂന്നാം നിലയിൽ നിന്ന് വിരലടയാളം രേഖപ്പെടുത്തി. പോലീസ് വാഹനത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെ, ശശിധർ കൂടെയുണ്ടായിരുന്ന കോൺസ്റ്റബിളിനെ തള്ളിമാറ്റി മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഗുരതരപരുക്കേറ്റ ശശിധർ മരണപ്പെടുകയായിരുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്ദിനി പാലിന് പിന്നാലെ നെയ്യ്, വെണ്ണ, പനീർ വിലയും വർധിപ്പിച്ചു; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ബെംഗളൂരു: കർണാടകയിലെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ നന്ദിനിയുടെ നെയ്യ്, വെണ്ണ, പനീർ...

എസ്.ഐ.ആറിനെതിരെ ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇൻ്റെൻസീവ് റിവിഷൻ (SIR) നടപടികളിലെ...

യെലഹങ്കയിൽ 13.20 ലക്ഷത്തിന്റെ സ്വർണക്കവർച്ച: പ്രതി പിടിയിൽ

ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിലെ ആഭരണശാലയിൽനിന്ന് 13.20 ലക്ഷം രൂപ വിലവരുന്ന...

18 വയസിൽ കൊലപാതകം; ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി 30 വർഷങ്ങൾക്കു ശേഷം പിടിയിൽ

തൃശൂർ: 1995ൽ തൃശൂർ നഗരത്തെ നടുക്കിയ മാർത്ത കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...

നിയന്ത്രണങ്ങള്‍ക്ക് അവസാനം; ഡല്‍ഹി ജന്തര്‍ മന്തര്‍ റോഡ് തുറന്നു

ഡൽഹി: മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹിയിലെ പ്രശസ്തമായ ജന്തർ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ കുന്നംകുളം, ചെറുവത്തൂർ കുടുംബാംഗം മോളി കൊച്ചുണ്ണി (75) ബെംഗളൂരുവിൽ...

ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

ഷാർജ: യുഎഇയിലെ ഷാർജയില്‍ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു....

കേരളസമാജം കന്നഡ രാജ്യോത്സവ ആഘോഷം നടത്തി 

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം...

Related Articles

Popular Categories