മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

മുംബൈ: മൂന്ന് വയസുകാരനായ മകനെ പാലത്തില്‍ ഉപേക്ഷിച്ചശേഷം ദമ്പതികള്‍ ഗോദാവരി നദിയില്‍ ചാടി ആത്മഹത്യ ചെയ്‌തതായി സംശയം. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് സംഭവം. വേല്‍പുര സ്വദേശികളായ ദൊഡ്ഡ സായി (29), ഭാര്യ ശ്രീഷ (28) എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്‌ച രാത്രി 10 മണിയോടെയാണ് ദമ്പതികള്‍ മകനുമായി സ്‌കൂട്ടറില്‍ പാലത്തിലെത്തിയത്.

തുടർന്ന് കുട്ടിയെ സ്‌കൂട്ടറില്‍ ഇരുത്തിയശേഷം ഇരുവരും കരകവിഞ്ഞൊഴുകുന്ന ഗോദാവരി നദിയിലേക്ക് ചാടിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാലത്തില്‍ ഏറെനേരമായി ഒറ്റയ്‌ക്കുനിന്ന് കുട്ടി കരയുന്നത് ശ്രദ്ധിച്ച വഴിയാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

ഉദ്യോഗസ്ഥർക്കൊപ്പം പോകുമ്പോഴും കുട്ടി അമ്മയെ വിളിച്ചുകരയുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താതെ വന്നതോടെ നദിയില്‍ ചാടിയതാകാമെന്ന് സംശയിച്ചത്. ദമ്പതികളുടെ സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കണ്ടെത്തുന്നതിനായി ഗോദാവരി നദിയില്‍ തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. നീന്തല്‍ വിദഗ്ദ്ധരും ബോട്ട് സംഘങ്ങളും ഉള്‍പ്പടെയുള്ളവർ സംയുക്തമായി തെരച്ചില്‍ ആരംഭിച്ചു.

ഡ്രൈവറായ സായി നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്‌തിരുന്നതായും പിന്നീട് നാട്ടിലേക്ക് മടങ്ങിയെത്തിയതായും പോലീസ് അറിയിച്ചു. ഇയാള്‍ കടബാദ്ധ്യതയും സാമ്പത്തിക പ്രതിസന്ധിയും നേരിട്ടിരുന്നതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വിവരം ലഭിച്ചു. കടക്കെണിയെ തുടർന്ന് ദമ്പതികള്‍ വീട് വില്‍ക്കാൻ ശ്രമിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

SUMMARY: A father and mother jumped into the river with their three-year-old son, whom they had seated on a scooter on the bridge

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22...

മാസപ്പടി കേസില്‍ പിണറായി വിജയന് തിരിച്ചടി; അപ്പീലിന് ഹൈക്കോടതി അനുമതിയില്ല

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനും പി...

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു. എംഎല്‍എ ഓഫീസുമായി...

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ; കവച ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 108 ആരോഗ്യ കവച ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല...

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

Related Articles

Popular Categories