മല്ലികാര്‍ജുൻ ഖാര്‍ഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തില്‍ കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം; രാഹുല്‍ ഗാന്ധി

ഡൽഹി: രാജ്യത്ത് ദളിതർ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നേരിട്ട ജാതി അധിക്ഷേപത്തില്‍ നടപടിയെടുക്കാൻ പ്രധാനമന്ത്രി നിർദേശം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഖർഗെക്കെതിരായ അധിക്ഷേപത്തില്‍ 20 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയും എടുത്തില്ല. സ്കൂളിലും ചായക്കടയിലും ദളിത് വിദ്യാർഥികള്‍ വിവേചനം നേരിടുന്നുവെന്നും വാർത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

അയിത്തത്തിന്റെ മറ്റൊരു പേരെന്നാണ് പ്രസംഗവേദിയിലെ ശുദ്ധീകരണത്തെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. അത്തരത്തിലുള്ള പ്രവൃത്തി ഭരണഘടന പ്രകാരം കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആശയധാരയും ബിജെപി, ആർഎസ്‌എസ് എന്നിവയുടെ ആശയധാരയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളിൽ നിന്ന് ചില ഘട്ടങ്ങളിൽ പിന്തുണ ലഭിച്ചില്ലെന്ന ഖർഗെയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അത് വ്യക്തിപരമായ ചില പിന്തുണകളെക്കുറിച്ചുള്ള പരാമർശമായിരുന്നുവെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചു. വിഷയത്തിൽ താൻ ഖർഗെയുമായി നേരിട്ട് സംസാരിച്ച് പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷന് പോലും ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടി വരുന്നുവെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. ഇതിനെതിരെ പാർട്ടി ഒറ്റക്കെട്ടായി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

ഹൽദ്വാനിയിൽ ഓഗസ്റ്റ് 8-ന് നടന്ന കോൺഗ്രസ് റാലിയിൽ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെ, താൻ ദളിതനായതുകൊണ്ട് ബിജെപി പ്രവർത്തകർ വേദി ശുദ്ധീകരിച്ചുവെന്നും തന്നെ മനഃപൂർവ്വം അപമാനിച്ചുവെന്നും മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വേദി ശുദ്ധീകരിച്ച ശ്രീ രാം സേന എന്ന സംഘടനയുമായി ബിജെപിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കിയത്.

SUMMARY: The Prime Minister must order a case to be registered regarding the casteist slur against Mallikarjun Kharge; Rahul Gandhi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22...

മാസപ്പടി കേസില്‍ പിണറായി വിജയന് തിരിച്ചടി; അപ്പീലിന് ഹൈക്കോടതി അനുമതിയില്ല

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനും പി...

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു. എംഎല്‍എ ഓഫീസുമായി...

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ; കവച ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 108 ആരോഗ്യ കവച ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല...

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

Related Articles

Popular Categories