കേരളത്തിലേക്കുള്ള ട്രെയിനിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; ഛർദിയും തലകറക്കവും, ചികിത്സ നൽകി

തൃശൂര്‍:  ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞ് മംഗള എക്‌സ്പ്രസ്സില്‍ മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. തൃശൂരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് ട്രെയിനില്‍വച്ച് ഭക്ഷ്യവിഷബാധയേറ്റത്. ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്ന് മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ മടങ്ങുകയായിരുന്ന 80 അംഗ സംഘത്തിലെ 50-ഓളം കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്. കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മധ്യപ്രദേശിലെ ഖാണ്ഡ്വ സ്റ്റേഷനിൽ ട്രെയിൻ നിറുത്തിയിട്ടു. ഡോക്ടർമാർ എത്തി പരിശോധിച്ചതിന് ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ട്രെയിനിലെ പാൻട്രിയിൽ നിന്നുള്ള ഭക്ഷണമാണ് വിദ്യാർത്ഥികൾ കഴിച്ചിരുന്നത്. രാവിലെ നിസാമുദ്ദിനിൽ നിന്നാണ് മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിൻ പുറപ്പെട്ടത്. ഞായർ രാവിലെ ഒമ്പതോടെ ട്രെയിൻ എറണാകുളത്തെത്തും. എസ്2,​ എസ്3 കോച്ചുകളിൽ യാത്ര ചെയ്യുന്ന തൃശൂരിൽ നിന്നുള്ള സ്കൾ യാത്രാ സംഘത്തിലെ നാല്പതോളം കുട്ടികൾക്കാണ് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്. 80 വിദ്യാർത്ഥികളും 10 അദ്ധ്യാപകരും അടങ്ങുന്നതാണ് സംഘം.

ഇറ്റാർസി സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് അദ്ധ്യാപകർ റെയിൽവേ ജിവനക്കാരെയും റെയിൽവേ ഹെല്പ് ലൈനിലും വിവരമറിയിച്ചു. ഉടൻ തന്നെ മദ്ധ്യപ്രദേശിലെ ഖാണ്ഡ്വ സ്റ്റേഷനിൽ റെയിൽവേ അധികൃതർ മെഡിക്കൽ ടീമിനെ സജ്ജീകരിച്ചു നിറുത്തി. വെള്ളിയാഴ്ച രാത്രി ഖണ്ഡ്വ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ കുട്ടികളെ പുറത്തിറക്കി അടിയന്തര ചികിത്സ നൽകി. കുട്ടികളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം 40 മിനിട്ട് വൈകി ട്രെയിൻ യാത്ര തുടരുകയായിരുന്നു. റെയിൽവേയുടെ പ്രത്യേക മെഡിക്കൽ സംഘവും ഭുസാവൽ സ്റ്റേഷൻ വരെ കുട്ടികൾക്കൊപ്പം യാത്ര തുടർന്നു. അപകടനില തരണം ചെയ്ത കുട്ടികളെല്ലാം നിലവിൽ സുരക്ഷിതരായി യാത്ര ചെയ്യുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
SUMMARY: Malayali students get food poisoning on train to Kerala;Vomiting and dizziness, treated

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു. എംഎല്‍എ ഓഫീസുമായി...

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ; കവച ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 108 ആരോഗ്യ കവച ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല...

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ....

Related Articles

Popular Categories