ബെംഗളൂരു: എഴുത്തുകാരി ലത കെ. നമ്പൂതിരിയുടെ പ്രഥമ കഥാസമാഹാരമായ ‘പറയാതെ പോയ കഥകൾ’ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ റോട്ടറി ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാരജേതാവുമായ സുധാകരൻ രാമന്തളി പുസ്തകം പ്രകാശനം ചെയ്തു. എസ്. കെ. നായർ പുസ്തകം ഏറ്റുവാങ്ങി.
നോവലിസ്റ്റും എഴുത്തുകാരിയുമായ കെ. കവിത അധ്യക്ഷത വഹിച്ചു. ശ്രീദേവി ഉണ്ണി മുഖ്യാതിഥിയായി. ഒ. വിശ്വനാഥൻ ആമുഖപ്രഭാഷണം നടത്തി. എസ്. കെ. നായരെ ചടങ്ങിൽ ആദരിച്ചു. കെ. ആർ. കിഷോർ പുസ്തകം പരിചയപ്പെടുത്തി.
ഇന്ദിരാ ബാലൻ, രമ പിഷാരടി, കെ. കെ. നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. ലത കെ. നമ്പൂതിരിയുടെ മകൾ ചിത്ര സ്വാഗതം പറഞ്ഞു. ഉണ്ണികൃഷ്ണൻ അരിക്കൊത്ത്, ബിനു ദിവാകരൻ, വിനു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹൃതികാ മനോജും, ബിന്ദു പി. മേനോനും നീതു കുറ്റിമാക്കലും കവിതാലാപനം നടത്തി. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ബെംഗളൂരുവിലെ കലാ-സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായ ലത കെ. നമ്പൂതിരിയുടെ ആദ്യ കഥാസമാഹാരമാണ് ‘പറയാതെ പോയ കഥകൾ’.

SUMMARY: Lata K. Namboothiri’s ‘Unsaid Tales’ was released
















