ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ എണ്ണം ഉയരാത്തത് ബെംഗളൂരു മെട്രോയെ സംബന്ധിച്ച് ആശങ്കയാകുന്നു. നിലവിൽ ദിവസേന ഏകദേശം 10 ലക്ഷം യാത്രക്കാരാണ് നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നത്. അതേസമയം, നിലവിൽ പ്രവർത്തിക്കുന്ന മെട്രോ ഇടനാഴികൾക്കായി തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ടുകളിൽ പ്രതിദിനം 30 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിച്ചിരുന്നത്.

എം.ജി. റോഡ്–ബയ്യപ്പനഹള്ളി 7 കിലോമീറ്റർ പാതയിൽ നിന്ന് ആരംഭിച്ച നമ്മ മെട്രോ ഇന്ന് 96 കിലോമീറ്റർ ദൈർഘ്യമുള്ള ശൃംഖലയായി, മൂന്ന് പ്രവർത്തനക്ഷമമായ ലൈനുകളിലായി 83 സ്റ്റേഷനുകളിലെത്തിയിട്ടുണ്ട്. എന്നാൽ മെട്രോ ശൃംഖലയുടെ വളർച്ചയ്ക്കനുസരിച്ച് യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.
മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ്-മൈൽ, ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിയുടെ കുറവ് യാത്രക്കാരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. സ്റ്റേഷനുകളിൽ നിന്ന് വീടുകളിലേക്കും ഓഫീസുകളിലേക്കുമുള്ള എളുപ്പത്തിലുള്ള ഗതാഗത സൗകര്യങ്ങളുടെ അഭാവം മെട്രോ ഉപയോഗിക്കുന്നതിൽ നിന്ന് യാത്രക്കാരെ പിന്തിരിപ്പിക്കുന്നതായി വിലയിരുത്തുന്നു.

പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി നഗര ഗതാഗത ആസൂത്രണ വിഭാഗമായ ‘ഡൽട്ട്’ സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറാക്കുന്നതായി അധികൃതർ അറിയിച്ചു. കൂടുതൽ ഫീഡർ ബസുകൾ, മെച്ചപ്പെട്ട നടപ്പാതകൾ, സൈക്കിൾ സൗകര്യങ്ങൾ, പിക്കപ്പ്–ഡ്രോപ്പ് മേഖലകൾ എന്നിവ ഒരുക്കുന്നതിനുള്ള നിർദേശങ്ങളും പരിഗണനയിലുണ്ട്.
നിലവിൽ 54 മെട്രോ സ്റ്റേഷനുകളിൽ 255 ഫീഡർ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇവ പ്രതിദിനം ശരാശരി 1.5 ലക്ഷം യാത്രക്കാരെ കൊണ്ടുപോകുന്നു. എന്നാൽ 29 മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക ഫീഡർ ബസ് സർവീസ് ഇപ്പോഴും ലഭ്യമല്ല.

മെട്രോയുടെ യാത്രക്കാരുടെ എണ്ണം ഉയർത്തുന്നതിനായി കൂടുതൽ ഫീഡർ സർവീസുകളും മെട്രോ സ്റ്റേഷനുകളിലേക്കുള്ള മികച്ച കണക്റ്റിവിറ്റിയും ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡുകളിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ മെട്രോയെ കൂടുതൽ ആകർഷകമായ പൊതുഗതാഗത സംവിധാനമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
SUMMARY: Bengaluru Metro: Passenger numbers only one-third of expectations.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സരം

ബെംഗളൂരു: സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

നവംബർ 1 മുതൽ ബെംഗളൂരുവിൽ മഴയ്ക്ക് സാധ്യത

ബെംഗളൂരു: രണ്ടുദിവസത്തെ വരണ്ട കാലാവസ്ഥയ്ക്കുശേഷം നവംബർ 1 മുതൽ ബെംഗളൂരുവിൽ മഴയ്ക്ക്...

ഐ.എസ്.ആർ.ഒയുടെ എൻ.വി.എസ്.-03 ഉപഗ്രഹം ഇന്ന് രാത്രി വിക്ഷേപിക്കും

ബെംഗളൂരു: ഇന്ത്യയുടെ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ നാവിക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള എൻ.വി.എസ്.-03...

പി ഗോവിന്ദപിള്ള സ്മാരക ദേശീയപുരസ്കാരം ഡോ. പ്രഭാത് പട്നായിക്കിന്

തിരുവനന്തപുരം: പി ഗോവിന്ദപിള്ള സംസ്‌കൃതി കേന്ദ്രത്തിന്റെ ആറാമത് ദേശീയ പുരസ്‌കാരം കേരള...

മഹാരാജാസ് കോളേജില്‍ മന്ത്രിയെ വളഞ്ഞ് വിദ്യാര്‍ഥികള്‍; പരിപാടി ഉപേക്ഷിച്ച്‌ റോജി എം. ജോണ്‍

കൊച്ചി: മഹാരാജാസ് കോളേജില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം....

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ

ബെംഗളൂരു: ഗാന്ധിജിയുടെ ആശയങ്ങളിലും ആദർശങ്ങളിലും കാലഘട്ടങ്ങൾക്കനുസരിച്ച് ഉണ്ടായ മാറ്റങ്ങളും വൈരുധ്യങ്ങളുമാണ് അദ്ദേഹത്തിന്റെ...

സമുദ്ര പ്രതിരോധത്തിൽ ചരിത്രനേട്ടം: ഐഎൻഎസ് വിക്രാന്തിലേക്ക് വിജയകരമായി പറന്നിറങ്ങി റാഫേൽ മറൈൻ ജെറ്റ്

ഡൽ​ഹി: ചരിത്രം രചിച്ച് റഫാൽ മറൈൻ വിമാനം, ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങി....

സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി; 5 വര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ച്‌ വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട്ടില്‍ സർക്കാർ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തി മുഖ്യമന്ത്രി ജോസഫ്...

Related Articles

Popular Categories