തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 25 ഒഴിവുകളാണ് ഉള്ളത്. നഴ്സിങ് ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽക്കാലിക കരാർ അടിസ്ഥാനത്തിലാണ് നിയമനം. എങ്കിലും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഇത് പരമാവധി മൂന്ന് വർഷം വരെ നീട്ടി നൽകിയേക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ ഏകീകൃത വേതനമായി ലഭിക്കും.
rcctvm.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഒക്ടോബർ 19.
ആകെ 25 ഒഴിവുണ്ട്. അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിന്റെ (KNMC) സാധുവായ രജിസ്ട്രേഷൻ നിർബന്ധമാണ്.
ബിഎസ്സി നഴ്സിങ് (BSc Nursing) അല്ലെങ്കിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോടെയുള്ള ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി (GNM) പാസായവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: 30. നിയമാനുസൃത ഇളവ് ലഭിക്കും. ജനറൽ, ഒബിസി വിഭാഗക്കാർക്ക് 200 രൂപയും, എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. ഫീസ് ഓൺലൈൻ ബാങ്കിങ് (RTGS/NEFT) വഴി ഡയറക്ടർ ആർസിസിയുടെ പേരിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് (അക്കൗണ്ട് നമ്പർ: 0497053000013711, ശ്രീകാര്യം ബ്രാഞ്ച്, IFSC: SIBL0000497) അടയ്ക്കണം.
SUMMARY: Opportunity for nurses: 25 Resident Staff Nurse vacancies at the Regional Cancer Centre.
















