വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞു യാത്രക്കാരിൽനിന്ന് പണം തട്ടി; ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ യാത്രക്കാരിൽനിന്ന് പണം തട്ടിയ ഡൽഹി സ്വദേശി പോലീസിന്റെ പിടിയിലായി. ഡൽഹി സ്വദേശിയായ അമീൻ (37) ആണ് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് പിടിയിലായത്.

ഒക്ടോബർ 9-ന് യാത്രക്കാരുടെ പരാതിയെത്തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിമാനത്താവള പോലീസിന് കൈമാറിയത്.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ സമീപിക്കുന്ന ഇയാൾ, വിമാനം നഷ്ടപ്പെട്ടെന്നും തുടർയാത്രയ്ക്കായി കൈയിൽ പണമില്ലെന്നും പറഞ്ഞ് സഹായം അഭ്യർത്ഥിക്കുകയായിരുന്നു പതിവ്. 500 മുതൽ 1,000 രൂപ വരെയാണ് ഇയാൾ ഒരോരുത്തരോടും ആവശ്യപ്പെട്ടിരുന്നത്. സഹതാപം തോന്നി പലരും ഇയാൾക്ക് പണം നൽകുകയും ചെയ്തു. ഇത്തരത്തിൽ ഏകദേശം 3,000 രൂപയോളം ഇയാൾ സമാഹരിച്ചതായാണ് വിവരങ്ങൾ.

തട്ടിപ്പ് വ്യക്തമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രാരേഖകൾ ആവശ്യപ്പെട്ടെങ്കിലും ടിക്കറ്റുകളൊന്നും ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ, സെപ്റ്റംബർ 30-ന് മുംബൈയിൽനിന്ന് ബെംഗളൂരുവിലെത്തിയ ഇയാൾ ഒക്ടോബർ 3-ന് ചെന്നൈയിലേക്ക് യാത്ര ചെയ്തിരുന്നതായും കണ്ടെത്തി.

സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് ‘നോൺ-കോഗ്നിസബിൾ’ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് വിമാനത്താവളങ്ങളിലും ഇയാൾ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

അടിയന്തര സഹായമെന്ന പേരിൽ അപരിചിതരായ വ്യക്തികൾ പണം ആവശ്യപ്പെടുകയാണെങ്കിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും, സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
SUMMARY: Delhi native arrested at Bengaluru airport for swindling money from passengers by claiming to have missed a flight and lacking funds to continue the journey.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൊൻമുടി അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

ഇടുക്കി: പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി...

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള...

മണ്ഡല പുനര്‍നിര്‍ണ്ണയം മറ്റു വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ബിജെപിയുടെ “അവസാന ആയുധ”മെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: മണ്ഡല പുനർനിർണ്ണയ ബില്ലിലൂടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി...

വരൾച്ചാ ദുരിതാശ്വാസം ലഭിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് സമരം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയ്ക്ക് അർഹമായ വരൾച്ചാ ദുരിതാശ്വാസ തുക കേന്ദ്രസർക്കാർ അനുവദിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക്...

12 ദിവസത്തെ സമരം പിൻവലിച്ച് ആശാ പ്രവർത്തകർ; പ്രതിമാസ ഓണറേറിയത്തിൽ 2,000 രൂപ വർധന

ബെംഗളൂരു: പ്രതിമാസ ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ 12 ദിവസമായി...

പൊൻമുടി അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

ഇടുക്കി: പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി...

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള...

വരൾച്ചാ ദുരിതാശ്വാസം ലഭിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് സമരം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയ്ക്ക് അർഹമായ വരൾച്ചാ ദുരിതാശ്വാസ തുക കേന്ദ്രസർക്കാർ അനുവദിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക്...

12 ദിവസത്തെ സമരം പിൻവലിച്ച് ആശാ പ്രവർത്തകർ; പ്രതിമാസ ഓണറേറിയത്തിൽ 2,000 രൂപ വർധന

ബെംഗളൂരു: പ്രതിമാസ ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ 12 ദിവസമായി...

അഫ്ഗാനിസ്ഥാനിൽ സ്കൂളിനു സമീപം സ്ഫോടനം: ഏഴ് വിദ്യാർഥികൾ കൊല്ലപ്പെട്ടു, 90 ലധികം പേർക്ക് പരുക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ ഒരു സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍...

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; പഞ്ചായത്ത് അംഗത്തിന്റെ കാർ തകർത്തു

മൂന്നാർ: മൂന്നാറിൽ കാട്ടാന പടയപ്പയുടെ ആക്രമണം തുടരുന്നു. പെരിയവാരയ്ക്ക് സമീപം കാട്ടാന...

ജക്കൂർ തടാകത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; മലിനജല ചോർച്ചയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് അധികൃതർ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ പ്രമുഖ ജലാശയമായ ജക്കൂർ തടാകത്തിൽ നൂറുകണക്കിന് മത്സ്യങ്ങൾ...

Related Articles

Popular Categories