കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥികളാണെന്ന് തിരിച്ചറിഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ഥി തിരുവങ്ങൂര്‍ കോഴിപ്പറമ്പത്ത് പാര്‍ത്ഥിവ് (17), 9-ാം ക്ലാസ് വിദ്യാര്‍ഥിനി കാപ്പാട് വികാസ്‌നഗര്‍ പാണംകുളംകുനി സ്വദേശി അവനിക (14) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാൻ സാധിക്കാതിരുന്നത് ബന്ധുക്കള്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്നു. രാത്രി വൈകിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ മാതാപിതാക്കളെത്തി തിരിച്ചറിഞ്ഞത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകിട്ട് 5.45ഓടെയാണ് അപകടം. മംഗളൂരു-ചെന്നൈ മെയില്‍ തട്ടിയാണ് ഇരുവരും മരിച്ചത്. ദേശീയപാതയും റെയില്‍വേ ട്രാക്കും അടുത്തടുത്തായി കടന്നുപോകുന്ന പ്രദേശത്താണ് സംഭവം നടന്നത്.
SUMMARY: Two school students died after being hit by a train in Kozhikode
















