സൗദിയിലെ അരാംകോ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം

ദഹ്റാൻ: സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ ഹൂതി വിമതരുടെ ആക്രമണം. ചൊവ്വാഴ്ച രാത്രിയാണ് ആസ്ഥാനത്തിന് സമീപം ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടത്. ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിൽ തീപിടിത്തമുണ്ടായെങ്കിലും ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. നാല് മിസൈലുകളും അഞ്ച് ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചെന്ന് സൗദി സഖ്യസേന അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീണ് കെട്ടിടത്തിൽ തീപ്പിടിത്തം ഉണ്ടാകുകയായിരുന്നു. ഇതോടെ യെമനിലെ ഹൂതിവിമതരും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യെമൻ തലസ്ഥാനമായ സനയിലെ എണ്ണ കേന്ദ്രത്തിന് നേരെ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഹൂതികളുടെ തിരിച്ചടി. അരാംകോയ്ക്കു നേരെ ആക്രമണം നടത്തുമെന്നും സൗദി എണ്ണ കേന്ദ്രങ്ങൾക്ക് സമീപമുള്ള ജീവനക്കാരും സാധാരണക്കാരും ഒഴിഞ്ഞുപോകണമെന്നും കഴിഞ്ഞ ദിവസം ഹൂതി വക്താവ് യഹ്യ സരീ  മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നാലുപേർക്ക് പരിക്കേൽക്കുകയും 15 വീടുകൾക്ക് കേടുപാടു സംഭവിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
SUMMARY: Houthi attack on Aramco headquarters in Saudi Arabia; fire breaks out in the building.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മമതാ ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം; യുവതി കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗാള്‍ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. കാളിഘട്ടിലെ...

അനധികൃത സ്വത്തുസമ്പാദനക്കേസ്: മുൻ വനംവകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ്; 1.38 കോടി പിഴ

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ച കേസിൽ കർണാടക വനംവകുപ്പിലെ വിരമിച്ച...

വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ; പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിൽ

ബെംഗളൂരു: നഗരത്തിലെ വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച...

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയക്ക് വിധേയനാക്കി

റോം: ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ...

മാലിന്യനിയമ ലംഘനം: സെപ്റ്റോയ്ക്കും ഇൻസ്റ്റാമാർട്ടിനും പിഴ ചുമത്തി

ബെംഗളൂരു: നഗരത്തിലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിച്ചതിന് ഓൺലൈൻ പലചരക്ക് വിതരണ...

ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന ഭീഷണി സന്ദേശം; പോലീസ് കേസ് എടുത്തു

ബെംഗളൂരു: മൈസൂരു ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന് ഇ-മെയിൽ വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ...

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസ്; പ്രധാനപ്രതി പിടിയില്‍

കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിന്റെ...

ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം...

Related Articles

Popular Categories