ന്യൂഡൽഹി: ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷന് മുന്നിൽ രാത്രി ധർണയിരുന്ന എൻഎസ്യുഐ പ്രവർത്തകരെയും ജെബി മേത്തർ എംപിയെയും കസ്റ്റഡിയിലെടുത്ത് പോലിസ്. ഇന്ന് പുലർച്ചെ നാലരയോടെയാണ് പോലിസ് നടപടി. പോലീസ് അതിക്രമത്തിൽ കേസ് രജിസ്റ്റർ ചെയ്യാത്തതിലാണ് പ്രതിഷേധം. പോലീസിന്റെ മർദനത്തിനിരയായ ആതിരയുൾപ്പെടെയുള്ളവർ പ്രതിഷേധിച്ചു. പ്രവർത്തകരുടെ പ്രതിഷേധം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
എസ്എച്ച്ഒയുമായി ജെബി മേത്തർ എംപി, സിപിഐ നേതാവ് ആനി രാജ, ആതിര എന്നിവർ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. അതോടെ ആതിര പോലീസ് സ്റ്റേഷന് മുന്നിൽ ധർണ തുടർന്നിരുന്നു. തുടർന്ന് ആതിര അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥയുണ്ടായതിനെ തുടർന്ന് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഡൽഹി പോലീസിന് പുറമേ ആർഎഎഫ്, സിആർപിഎഫ് സംഘങ്ങളും സ്ഥലത്തെത്തി. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പിന്നോട്ടില്ലെന്നും നീതി കിട്ടും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ആതിര വ്യക്തമാക്കി. പിന്തുണയുമായെത്തിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് അടക്കമുള്ളവരെയും പോലിസ് കസ്റ്റഡിയിലെടുത്ത് നീക്കി.
SUMMARY: Protest in front of Parliament Street Police Station; NSUI activists and MP Jebi Mather taken into custody.
















