തൊടുപുഴ: ഇടുക്കി ജില്ലയില് കർഷകരുടെ ഭൂമിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതല് വൈകീട്ട് ആറു വരെയാണ് ഹര്ത്താല്. സിഎച്ച്ആര് പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള് സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും പാര്ട്ടി മുന്നോട്ട് വെക്കുന്നുണ്ട്.
ഹര്ത്താലിനെ പിന്തുണയ്ക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി അറിയിച്ചു. യുപിഐ സാമ്പത്തിക ഇടപാടുകള്ക്ക് അധിക സര്ചാര്ജ് ഏര്പ്പെടുത്താനുള്ള കേന്ദ്ര സര്ക്കാര് നീക്കത്തിനെതിരെ ഇന്ന് രാവിലെ കട്ടപ്പന യൂണിയന് ബേങ്ക് ഓഫിസ് പടിക്കലേക്ക് മാര്ച്ചും ധര്ണയും സംഘടിപ്പിച്ചിട്ടുമുണ്ട്. ഹർത്താലുമായി സഹകരിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സി.പി.എം പ്രവർത്തകർ സ്വകാര്യ ബസുകൾക്കും ടാക്സി ഡ്രൈവർമാർക്കും നിർദേശം നൽകിയിരുന്നു
ഹര്ത്താലിന്റെ പശ്ചാത്തലത്തില് ഇന്നു നടത്താന് നിശ്ചയിച്ചിരുന്ന ഒന്നാം വര്ഷ ഹയര് സെക്കന്ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി വെച്ചു. കേരളം, ഗള്ഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില് നടത്താന് നിശ്ചയിച്ചിരുന്ന പരീക്ഷകള് ആണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ഹര്ത്താലിന്റെ പശ്ചാത്തലത്തില് എംജി സര്വകലാശാല ഇന്ന് (ഒക്ടോബര് 16, വെള്ളി) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് അധികൃതര് അറിയിച്ചു.
SUMMARY: Hartal begins in Idukki; Plus One improvement exams postponed.
















