കണ്ണൂർ: കണ്ണൂരിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്ലോഗറുമായ ശിവത്തിൽ അനൂപ് (33) വാഹനാപകടത്തിൽ മരണപ്പെട്ടു. കണ്ണൂർ നടാലിൽ ദേശീയപാതയിൽ വെച്ചായിരുന്നു ഈ ദാരുണമായ അപകടം സംഭവിച്ചത്. അനൂപും സുഹൃത്ത് ഷബീറും സഞ്ചരിച്ച ബൈക്കിൽ നടാൽ ദേശീയപാതയിൽ വെച്ച് കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പരുക്കേറ്റ അനൂപിനെ ആശുപത്രിയില് എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഷബീർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിസ്തയിലാണ്.
കണ്ണൂരിന്റെ നാട്ടുവിശേഷങ്ങളും വികസന ചർച്ചകളും പൊതുപ്രശ്നങ്ങളും സോഷ്യൽ മീഡിയയിലൂടെ നിരന്തരം ജനങ്ങളിലേക്ക് എത്തിച്ചിരുന്ന ആളായിരുന്നു അനൂപ്.
















