തിരുവനന്തപുരം: പി ഗോവിന്ദപിള്ള സംസ്‌കൃതി കേന്ദ്രത്തിന്റെ ആറാമത് ദേശീയ പുരസ്‌കാരം കേരള ആസൂത്രണ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രഭാത് പട്നായിക്കിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരം എ കെ ജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അധ്യക്ഷനും ഡോ. മൃദുൽ ഈപ്പൻ, ഡോ. കെ എൻ ഹരിലാൽ, ആർ പാർവതിദേവി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് പി ജി സംസ്കൃതി കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ വി ജോയി, സെക്രട്ടറി ആർ പാർവതിദേവി എന്നിവർ അറിയിച്ചു.
SUMMARY: P. Govinda Pillai Memorial National Award for Dr. Prabhat Patnaik
















