സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ വിജയ് സര്‍ക്കാര്‍; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രം ദീപം തെളിയിച്ചു

മധുര: തമിഴ്‌നാട് തിരുപ്പരൻകുണ്ട്രം ക്ഷേത്രത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കിയില്ല. കാര്‍ത്തിക ദിവസത്തിലെ ചടങ്ങുമായി ബന്ധപ്പെട്ട് ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രമാണ് ദീപം തെളിയിച്ചത്. കല്‍ വിളക്കില്‍ ഇത്തവണ ദീപം തെളിയിക്കാമെന്ന ഉത്തരവ് നടപ്പായില്ല. വിവിധ ഹൈന്ദവ സംഘടനകൾ ദർഗയുടെ സമീപത്തെ ദീപത്തൂണിൽ ദീപം തെളിയിക്കണം എന്നാവശ്യപ്പെട്ടത് തള്ളിക്കൊണ്ടാണ് സർക്കാർ ഉച്ചിപിള്ളയാർ ക്ഷേത്രത്തിൽ മാത്രം കാർത്തിക ദീപം തെളിയിക്കാൻ അനുവദിച്ചത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി വിജയ്‌ സർക്കാരിനുമുൻപുള്ള ഡിഎംകെ സർക്കാരും ഈ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്.

തിരുപ്പരൻകുണ്ട്രം മ​ല​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഉ​ച്ചി​പ്പി​ള്ള​യാ​ർ ക്ഷേ​ത്ര​ത്തി​ലെ ദീ​പ​മ​ണ്ഡ​പ​ത്തി​ലാണ് കാ​ർ​ത്തി​ക ദീ​പം തെ​ളി​ക്കു​ന്നത്. ഇ​തി​ന് പു​റ​മെ സി​ക്ക​ന്ദ​ർ ദ​ർ​ഗ​യോ​ട് ചേ​ർ​ന്നു​ള്ള ക​ൽ​ത്തൂ​ണി​ലും ദീ​പം തെ​ളി​ക്ക​ണ​മെ​ന്ന ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. ദീപത്തൂണിൽ ദീപം തെളിയിക്കുന്നതിനാണ് നവംബർ 20ന് സുപ്രീംകോടതി അനുമതി നൽകിയിരുന്നത്. കാർത്തികയോടെ അനുബന്ധിച്ച് ഇന്ന് മാത്രം ദീ​പം തെ​ളി​ക്കാ​നാ​ണ് സുപ്രീംകോടതി അ​നു​മ​തി നൽകിയത്. ഭാവിയിൽ ദീപം തെളിക്കാനുള്ള അവകാശമായി ഈ അനുമതിയെ കണക്കാക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ സര്‍വേ കല്ലെന്ന് പറയുന്ന വിളക്ക് സ്തംഭത്തില്‍ ഇതുവരെ ദീപം തെളിയിച്ചിട്ടില്ല. ക്ഷേത്രത്തില്‍ സാധാരണയായി എല്ലാ വര്‍ഷവും തെളിയിക്കുന്നതുപോലെ മാത്രമാണ് ഇത്തവണയും ദീപം തെളിയിച്ചത്.

പ്രദേശത്താകെ ഇപ്പോഴും വന്‍ പോലീസ് വിന്യാസമാണുള്ളത്. മലമുകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. നേരത്തെ തർക്കസ്ഥലത്തേക്ക് പോകാൻ ശ്രമിച്ച ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടുതടങ്കലിലായിരുന്ന ഇദ്ദേഹം, സുരക്ഷാ സന്നാഹങ്ങൾ വെട്ടിച്ച് തിരുപ്പരൻകുണ്ട്രത്തേക്ക് യാത്രതിരിച്ചപ്പോഴാണ് തിരുനെൽവേലി താഴെയൂരിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം വിജയ് സർക്കാരിനെതിരെ നാളെത്തന്നെ കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം. ഹൈക്കോടതിയിലെ മധുര ബെഞ്ചിലും ഹർജി നൽകും.
SUMMARY: Vijay government fails to implement Supreme Court order; lamps lit only at Uchi Pillaiyar in Tirupparankundram.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റാസല്‍ഖൈമ ബസ് അപകടത്തിൽ മരണസംഖ്യ 13 ആയി; മരിച്ചവരില്‍ ഏറെയും മലയാളികളെന്ന് സൂചന

റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ ദാരുണമായ ബസ്സ് അപകടത്തില്‍ മരണസംഖ്യ 13 ആയി. മരിച്ചവരില്‍...

ശബരിമല ദർശനം; കൂടുതല്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കെ. മുരളീധരന്‍

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് കൂടുതല്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം...

ബിഎല്‍എം സാമ്പത്തിക തട്ടിപ്പ്: ആര്‍. പ്രേംകുമാറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപക ചെയര്‍മാന്‍ ആര്‍ പ്രേംകുമാര്‍...

ഒരു ദിവസം നാല് വിഷയങ്ങൾ; സ്കൂള്‍ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്....

വിദ്യാര്‍ഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ നടപടിക്കെതിരെ കാലടി വൈസ് ചാൻസിലര്‍ അപ്പീല്‍ ഫയല്‍ ചെയ്തു

കൊച്ചി: വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച്‌ പ്രത്യേക പരീക്ഷ നടത്താനുള്ള ഹൈകോടതി ഉത്തരവിനെതിരെ...

സേനയില്‍ ചേരാൻ അവസരം; യുപിഎസ്‌സി എൻഡിഎ 1, എൻഎ 2027 പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നാഷണല്‍ ഡിഫൻസ് അക്കാദമി 1,...

ലോഡ്ജിന്റെ മൂന്നാം നിലയിലെ ജനലിലൂടെ കാമുകിയെ തള്ളിയിട്ട് കൊലപ്പെടുത്തി: ബെംഗളൂരുവില്‍ യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയുടെ കൊലപാതകത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. യുവതിയെ ലോഡ്ജിന് മുകളില്‍...

പാലക്കാട് ക്ലാസ്സ്‌ മുറിയില്‍ ഒമ്പതാം ക്ലാസുകാരന് വെടിയേറ്റു; വെടിവച്ചത് സഹപാഠി

പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് റൂമില്‍ വെച്ച്‌ സഹപാഠിയുടെ വെടിയേറ്റു....

Related Articles

Popular Categories