സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ വിജയ് സര്‍ക്കാര്‍; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രം ദീപം തെളിയിച്ചു

മധുര: തമിഴ്‌നാട് തിരുപ്പറങ്കുന്റം ക്ഷേത്രത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കിയില്ല. കാര്‍ത്തിക ദിവസത്തിലെ ചടങ്ങുമായി ബന്ധപ്പെട്ട് ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രമാണ് ദീപം തെളിയിച്ചത്. കല്‍ വിളക്കില്‍ ഇത്തവണ ദീപം തെളിയിക്കാമെന്ന ഉത്തരവ് നടപ്പായില്ല. പ്രദേശത്ത് പോലീസ് ബിജെപി, ഹിന്ദു മുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ സര്‍വേ കല്ലെന്ന് പറയുന്ന വിളക്ക് സ്തംഭത്തില്‍ ഇതുവരെ ദീപം തെളിയിച്ചിട്ടില്ല.

ക്ഷേത്രത്തില്‍ സാധാരണയായി എല്ലാ വര്‍ഷവും തെളിയിക്കുന്നതുപോലെ മാത്രമാണ് ഇത്തവണയും ദീപം തെളിയിച്ചത്. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. നിരോധനാജ്ഞ മതസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന രീതിയില്‍ ഉപയോഗിക്കരുതെന്നും മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് അറിയിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് കളക്ടര്‍ നിശാന്ത് കൃഷ്ണ കോടതിയിലും അറിയിച്ചതായിരുന്നു.

മതപരമായ ഒരു ആചാരത്തിന്റേയും പിന്‍ബലമില്ല, പാരമ്പര്യ അവകാശവുമല്ല. എങ്കിലും പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ക്ഷേത്രത്തിലെ ഏതാനും ചില ആളുകളും മാത്രം ചേര്‍ന്ന് മലമുകളിലെ ദീപസ്തംഭത്തില്‍ കാര്‍ത്തികവിളക്ക് തെളിയിക്കാം എന്നതായിരുന്നു സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. തൊട്ടപ്പുറത്തെ മുസ്ലിം ദര്‍ഗ സുരക്ഷിതമായിരിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. പ്രദേശത്താകെ ഇപ്പോഴും വന്‍ പോലീസ് വിന്യാസമാണുള്ളത്.

SUMMARY: Vijay government fails to implement Supreme Court order; lamps lit only at the Uchi Pillaiyar Temple in Tirupparankundram

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റാസല്‍ഖൈമ ബസ് അപകടത്തിൽ മരണസംഖ്യ 13 ആയി; മരിച്ചവരില്‍ ഏറെയും മലയാളികളെന്ന് സൂചന

റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ ദാരുണമായ ബസ്സ് അപകടത്തില്‍ മരണസംഖ്യ 13 ആയി. മരിച്ചവരില്‍...

ശബരിമല ദർശനം; കൂടുതല്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കെ. മുരളീധരന്‍

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് കൂടുതല്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം...

ബിഎല്‍എം സാമ്പത്തിക തട്ടിപ്പ്: ആര്‍. പ്രേംകുമാറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപക ചെയര്‍മാന്‍ ആര്‍ പ്രേംകുമാര്‍...

ഒരു ദിവസം നാല് വിഷയങ്ങൾ; സ്കൂള്‍ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്....

വിദ്യാര്‍ഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ നടപടിക്കെതിരെ കാലടി വൈസ് ചാൻസിലര്‍ അപ്പീല്‍ ഫയല്‍ ചെയ്തു

കൊച്ചി: വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച്‌ പ്രത്യേക പരീക്ഷ നടത്താനുള്ള ഹൈകോടതി ഉത്തരവിനെതിരെ...

സേനയില്‍ ചേരാൻ അവസരം; യുപിഎസ്‌സി എൻഡിഎ 1, എൻഎ 2027 പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നാഷണല്‍ ഡിഫൻസ് അക്കാദമി 1,...

ലോഡ്ജിന്റെ മൂന്നാം നിലയിലെ ജനലിലൂടെ കാമുകിയെ തള്ളിയിട്ട് കൊലപ്പെടുത്തി: ബെംഗളൂരുവില്‍ യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയുടെ കൊലപാതകത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. യുവതിയെ ലോഡ്ജിന് മുകളില്‍...

പാലക്കാട് ക്ലാസ്സ്‌ മുറിയില്‍ ഒമ്പതാം ക്ലാസുകാരന് വെടിയേറ്റു; വെടിവച്ചത് സഹപാഠി

പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് റൂമില്‍ വെച്ച്‌ സഹപാഠിയുടെ വെടിയേറ്റു....

Related Articles

Popular Categories