തൃശൂർ: തൃശൂർപെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയില്‍ ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്‌കൂളിന് സമീപം കാട്ടുതിണ്ടിയില്‍ താമസിക്കുന്ന സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സന്തോഷിന്റെ കൈയില്‍ വെട്ടരിവാള്‍ കണ്ടെത്തിയിരുന്നു.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സന്തോഷ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃശൂരില്‍ ലക്ഷ്മി ഇലക്‌ട്രോണിക്‌സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സന്തോഷ്. സംഭവത്തില്‍ അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
SUMMARY: A couple was found dead inside their home with hack wounds
















