കൊച്ചി,: എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് കേസിന്റെ അന്വേഷണം നീണ്ടുപോകുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഇന്നും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാൻ ആരെയാണ് ഭയപ്പെടുന്നതെന്നും അന്വേഷണത്തിനു പിന്നില്‍ ആരാണെന്നും അന്വേഷണോദ്യോഗസ്ഥനായ എസ്. ശശിധരനോട് കോടതി നേരിട്ട് ചോദിച്ചു.
അന്വേഷണംതുടങ്ങി ആറുവർഷമായി ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കേസില്‍ ഇതുവരെ ഒരു കുറ്റപത്രംമാത്രമാണ് സമർപ്പിച്ചത്. കോടതിയുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ അതും ഉണ്ടാവുമായിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
SUMMARY: Microfinance case: High Court seeks report within a week















