തിരുവനന്തപുരം: ക്രിസ്മസ്, ശബരിമല തീർഥാടനം എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ട്രെയ്നുകളിലും റെയ്ൽവേ സ്റ്റേഷനുകളിലും റെയ്ൽവേ പൊലീസ് പരിശോധനകളും നിരീക്ഷണവും ശക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും വനിതാ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനും റെയ്ൽവേ പോലീസ് നടപ്പാക്കുന്ന പ്രത്യേക സുരക്ഷാ പദ്ധതിയായ”ഓപ്പറേഷൻ രക്ഷിത’യുടെ ഭാഗമായാണു പരിശോധനകൾ ഊർജിതമാക്കിയത്.
ട്രെയിനുകളിലും ലേഡീസ് കോച്ചുകളിലും റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും കോമ്പിംഗ്, പട്രോളിംഗ്, അപരിചിതരുടെ പരിശോധന, ഡ്രോൺ നിരീക്ഷണം, സൈബർ സാങ്കേതിക നിരീക്ഷണം എന്നിവ ഏർപ്പെടുത്തി. കഴിഞ്ഞ മൂന്നുമാസത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 97 കേസുകളെടുത്തു. 89 കേസുകളിൽ പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.
ട്രെയിൻയാത്രയ്ക്കിടെ അടിയന്തര പോലീസ് സഹായത്തിന് വിളിക്കാം: 139, 9846200100, 9846200150, 9846200180; 9497935859,112,1091,
ചൈൽഡ് ഹെൽപ് ലൈൻ: 1098.
SUMMARY: Sabarimala, Christmas Season; Security Strengthened on Trains















