മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി; വനിതാ മന്ത്രിയും ബന്ധുക്കളും അറസ്റ്റിൽ

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി ഫാത്തിമത്ത് ഷംനാസ് അലി സലീമിനെ പോലീസ് അറസ്റ്റുചെയ്തു. മന്ത്രിക്കൊപ്പം മറ്റുരണ്ടുപേരെയും അറസ്റ്റുചെയ്തിട്ടുണ്ടെന്നും മന്ത്രിയെ കസ്റ്റഡിയിൽ വിട്ടിരിക്കുകയുമാണെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. തലസ്ഥാനമായ മാലെയിൽ വച്ചായിരുന്നു അറസ്റ്റെന്നും രാജ്യത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നു. അതേസമയം ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അറസ്റ്റിലായ ഷംനാസ് ഒരു വയസിൽ താഴെയുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളുടെ അമ്മയാണ്. ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തുകയും മന്ത്രവാദത്തിന് ഉപയോഗിച്ചതായി കരുതുന്ന വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. ഷംനാസിനൊപ്പം അറസ്റ്റിലായ രണ്ടുപേർ അവരുടെ സഹോദരങ്ങളാണെന്നാണ് ലഭിക്കുന്ന വിവരം.
മന്ത്രവാദം മാലിദ്വീപിൽ കുറ്റമല്ലെങ്കിലും ഇസ്ലാമിക നിയമപ്രകാരം ഇതിന് ആറ് മാസത്തെ ജയിൽ ശിക്ഷ ലഭിക്കും. എങ്കിലും മാലിദ്വീപിൽ വ്യാപകമായി മന്ത്രവാദം നടക്കുന്നുണ്ട്.
TAGS : MALDIVES | MOHAMMED MUIZZU
SUMMARY : Maldivian women minister tries black magic on President Muizzu, minister and her relatives were arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.