Sunday, December 28, 2025
16.6 C
Bengaluru

നീറ്റ് പി.ജി. 2024: അപേക്ഷ മേയ് ആറുവരെ; പരീക്ഷ ജൂൺ 23-ന്

2024-25 അക്കാദമിക് സെഷനിലെ, പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഡിഗ്രി (എം.ഡി./എം.എസ്.)/പി.ജി.ഡിപ്ലോമ, പോസ്റ്റ് എം.ബി.ബി.എസ്. ഡി.എൻ.ബി./ ഡി.ആർ.എൻ.ബി., എൻ.ബി.ഇ.എം.എസ്. ഡിപ്ലോമ എന്നിവയിലെ പ്രവേശനത്തിനായി, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽസയൻസസ് (എൻ.ബി.ഇ.എം.എസ്.), നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പി.ജി.ക്ക്അപേക്ഷ ക്ഷണിച്ചു.

അംഗീകൃത എം.ബി.ബി.എസ്. ബിരുദം അല്ലെങ്കിൽ എം.ബി.ബി.എസ്. പ്രൊവിഷണൽ പാസ് സർട്ടിഫിക്കറ്റ് വേണം. നാഷണൽ മെഡിക്കൽ കമ്മിഷ(പഴയ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ)ന്റെ/സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ്/പ്രൊവിഷണൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 2024 ഓഗസ്റ്റ് 15-നകം ഒരുവർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. വിദേശത്തുനിന്ന് മെഡിക്കൽ ബിരുദം നേടിയവർ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ.) യോഗ്യത നേടിയിരിക്കുകയും രജിസ്ട്രേഷൻ, ഇന്റേൺഷിപ്പ് വ്യവസ്ഥകൾ തൃപ്തിപ്പെടുത്തിയിരിക്കുകയും വേണം.

ജൂൺ 23-നു നടത്തുന്ന പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും. കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യ പരിഗണന എന്ന തത്ത്വമനുസരിച്ച്, ലഭ്യതയ്ക്കു വിധേയമായി പരീക്ഷാകേന്ദ്രം അനുവദിക്കും. രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന പരീക്ഷയ്ക്ക്, ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ റെഗുലേഷൻസ് പ്രകാരമുള്ള ബിരുദ പ്രോഗ്രാം വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് നഷ്ടമാകും.

nbe.edu.in-ലെ ‘നീറ്റ് പി.ജി’ ലിങ്ക് വഴിയോ natboard.edu.in വഴിയോ മേയ് ആറിന് രാത്രി 11.55 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസ് 3500 രൂപ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 2500 രൂപ). ഓൺലൈനായി അടയ്ക്കാം.അപേക്ഷയിലെ ചില വിവരങ്ങൾ എഡിറ്റ് ചെയ്യാൻ എഡിറ്റ് വിൻഡോ മേയ് 10 മുതൽ 16 വരെ തുറന്നുനൽകും. ഫോട്ടോ/ഒപ്പ്/തംബ് ഇംപ്രഷൻ എന്നിവയിലെ പിശകുകൾ മേയ് 28 മുതൽ ജൂൺമൂന്നുവരെയുള്ള കാലയളവിലും (പ്രീ-ഫൈനൽ എഡിറ്റ് വിൻഡോ), ജൂൺ ഏഴുമുതൽ 10 വരെയുള്ള കാലയളവിലും (ഫൈനൽ എഡിറ്റ് വിൻഡോ) തിരുത്താം. അഡ്മിറ്റ് കാർഡ് ജൂൺ 18 മുതല്‍ ലഭിച്ചു തുടങ്ങും.

 

 

The post നീറ്റ് പി.ജി. 2024: അപേക്ഷ മേയ് ആറുവരെ; പരീക്ഷ ജൂൺ 23-ന് appeared first on News Bengaluru.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. വ​ക്കം ആ​ങ്ങാ​വി​ള​യി​ലു​ണ്ടാ​യ...

കർണാടകയുടെ കാര്യങ്ങളിൽ കെ.സി. വേണുഗോപാൽ ഇടപെടെണ്ട, ഇത് രാഹുലിന്റെ കോളനിയല്ല; രൂക്ഷവിമർശനവുമായി ബിജെപി

ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച...

പ​ക്ഷി​പ്പ​നി; 30 മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം...

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ...

വി​പ്പ് ലം​ഘി​ച്ചു; മൂ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ ബി​ജെ​പി പു​റ​ത്താ​ക്കി

കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു...

Topics

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ...

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ...

ബെംഗളൂരുവിലെ കുടിയൊഴിപ്പിക്കല്‍; കോഗിലു കോളനി  രാജ്യസഭാംഗം എ.എ റഹീം സന്ദർശിച്ചു

ബെംഗളൂരു: യെലഹങ്കയില്‍ കുടിഒഴിപ്പിക്കല്‍ നടന്ന കോഗിലു കോളനിയിലെ ചേരി പ്രദേശങ്ങൾ രാജ്യസഭാംഗം...

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി...

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി...

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും...

അടിയന്തര അറ്റകുറ്റപ്പണി; മെട്രോ യെല്ലോ ലൈനിൽ ഇന്ന് സർവീസുകൾ തുടങ്ങാൻ വൈകും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും...

Related News

Popular Categories

You cannot copy content of this page