തമിഴ്‌നാടിന് പ്രതിദിനം ഒരു ടിഎംസി കാവേരി ജലം വിട്ടുനൽകണമെന്ന് കർണാടകയ്ക്ക് നിർദേശം

ബെംഗളൂരു: ജൂലൈ 12 മുതൽ 31 വരെ തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്ന് പ്രതിദിനം 1 ടിഎംസി (11,500 ക്യുസെക്സ്) ജലം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സിഡബ്ല്യുആർസി) കർണാടക സംസ്ഥാനത്തോട് ശുപാർശ ചെയ്‌തു. വ്യാഴാഴ്ച ചേർന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അതേസമയം, തമിഴ്‌നാടിന് വെള്ളം വിട്ടുനൽകുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ജൂലൈ 25 വരെ കാത്തിരിക്കണമെന്നാണ് സംസ്ഥാന ജലവിഭവ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സംഘം യോഗത്തിൽ അറിയിച്ചത്. കാവേരിയിലെ 4 ജലസംഭരണികൾ നീരൊഴുക്കിന്‍റെ അഭാവത്തിൽ പ്രതിസന്ധിയിലാണെന്നും സംഘം ചൂണ്ടിക്കാട്ടി. ജൂൺ 1 മുതൽ ജൂലൈ 9 വരെ കർണാടകയിലെ നാല് റിസർവോയറുകളിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് 41.651 ടിഎംസി ആണ്.
കർണാടകയിലെ കെആർഎസും കബനിയും ഉൾപ്പെടെ നാല് റിസർവോയറുകളിലെ ജലത്തിന്റെ ഒഴുക്ക് കമ്മി 28.71 ശതമാനം ആണെന്നും വിദഗ്‌ധര്‍ പറഞ്ഞു. നിലവിൽ 58.66 ടിഎംസി ജലമാണ് കാവേരി ജലസംഭരണികളിലുള്ളത്. മേട്ടൂരിൽ നിന്ന് 4.905 ടിഎംസി വെള്ളവും ഭവാനിയിൽ നിന്ന് 0.618 ടിഎംസി വെള്ളവും (ആകെ 5.542 ടിഎംസി) നദിയിലേക്ക് തുറന്നുവിട്ടു. കൂടാതെ 24.705 ടിഎംസി ജലം തമിഴ്‌നാടിന്‍റെ മൂന്ന് സംഭരണികളിലാണ്.
TAGS: KARNATAKA | CAUVERY WATER
SUMMARY: Cauvery panel directs Karnataka to release 1 TMC of water to TN every day



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.