തടവുകാരില്‍ നിന്ന് കൈക്കൂലി; ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. കൈക്കൂലി സംബന്ധിച്ച വിശദവിവരങ്ങള്‍ സഹിതമാണ് റിപ്പോർട്ട്. വിനോദിനെ സംരക്ഷിക്കാൻ വകുപ്പ് കൂട്ട് നിന്നതായും തെളിവുകളുണ്ട്.

ഡിഐജിയുടെ ചട്ടംലംഘിച്ചുള്ള ജയില്‍ സന്ദർശനങ്ങള്‍ ജയില്‍ മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വിവരങ്ങള്‍. വിനോദിനെതിരായ പരാതികള്‍ ജയില്‍ വകുപ്പ് മുമ്പും മുക്കിയിട്ടുണ്ട്. മധ്യമേഖല മുൻ ഡിഐജിയാണ് ജയില്‍ മേധാവിക്ക് കത്തുകള്‍ നല്‍കിയത്. ഡിഐജി വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതോടൊപ്പം തന്നെ അനധികൃത സ്വത്ത് സമ്പാദനത്തിലും ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടിസുനിയുടെ ബന്ധുക്കളില്‍ നിന്നും വിനോദ് കുമാർ കോഴ വാങ്ങിയതിൻ്റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചിരുന്നു. ഗൂഗിള്‍ പേ വഴിയാണ് വിനോദ് കുമാർ പണം വാങ്ങിയത്. പരോളിനും ജയിലില്‍ സൗകര്യങ്ങളൊരുക്കാനും തടവുകാരുടെ ബന്ധുക്കളില്‍ നിന്നും പണം വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തല്‍. പരോള്‍ നല്‍കാൻ പ്രതികളുടെ ബന്ധുക്കളില്‍നിന്ന് 1.8 ലക്ഷം രൂപ വീതമാണ് വാങ്ങിയത്.

ലഹരി കേസുകളിലടക്കം പ്രതികളായവർക്കും പെട്ടെന്ന് പരോള്‍ കിട്ടാൻ വിനോദ് കുമാർ ഇടപെട്ടിരുന്നു. ഗൂഗിള്‍ പേ വഴി ഭാര്യയുടെയും അക്കൗണ്ടിലേക്കും പണം വാങ്ങിയിട്ടുണ്ട്. കൂടാതെ സ്ഥലം മാറ്റത്തിന് ഉദ്യോഗസ്ഥരില്‍നിന്ന് പണം വാങ്ങാറുണ്ടെന്നും ഇൻറലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂർ ജയില്‍ സൂപ്രണ്ടായിരുന്നപ്പോള്‍ സസ്പെൻഷൻ നേരിട്ട ആളാണ് വിനോദ് കുമാർ.

SUMMARY: Taking bribe from prisoners; DIG Vinod Kumar suspended

Hot this week

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. കുളിമുറിക്ക്...

രാ​ജ്യം യോ​ഗാ​ദി​ന നി​റ​വി​ൽ; മെച്ചപ്പെട്ട ഭാവിക്ക് യോഗ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തി....

മലിനജല സംസ്കരണ ടാങ്കിൽ വീണ് എൻജിനീയർക്കും ടെക്‌നീഷ്യനും ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിൻ്റെ (ബി. ഡബ്ല്യൂ.എസ്.എസ്.ബി.)...

അശ്ലീലദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു: യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു

കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യൂട്യൂബര്‍ തൊപ്പിയെന്ന...

മഴ തുടരും… എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്ക് സാധ്യതയുള്ള എട്ട്...

മൊബൈൽ തട്ടിപ്പറിച്ച് ഓടുന്നതിനിടെ ഹൃദയാഘാതം; യുവാവ് വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വഴിയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച...

Related Articles

Popular Categories