എം.ടി.യുടെ ‘ശിലാലിഖിതം’ വായനയും സംവാദവും ഇന്ന്

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം പ്രതിമാസ സാഹിത്യസംവാദത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എം.ടി. വാസുദേവൻ നായരുടെ ‘ശിലാലിഖിതം' എന്ന കഥയുടെ വായനയും സംവാദവും ഇന്ന് രാവിലെ 10.30 മുതല്‍ വിജിനപുര ജൂബിലി സ്കൂളിൽ നടക്കും.
മലയാളം സർവകലാശാലാ അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. രാധാകൃഷ്ണൻ ഇളയിടത്ത് ‘എം.ടി.യുടെ കഥാലോകം' എന്നവിഷയത്തിൽ സംസാരിക്കും. കഥാവായന മലയാളം മിഷൻ കർണാടക ചാപ്റ്റർ അക്കാദമിക് കോഡിനേറ്റർ മീര നാരായണനും സംവാദം സാഹിത്യവിഭാഗം ചെയർമാൻ എം.എസ്. ചന്ദ്രശേഖരനും ഉദ്ഘാടനംചെയ്യും. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. പരിപാടിയുടെഭാഗമായി കവിതചൊല്ലാനും അവസരമുണ്ടാകും. ഫോൺ: 9008273313.
TAGS : KERALA SAMAJAM DOORAVAANI NAGAR,
SUMMARY : Kerala Samajam Dooravaninagar Sahitya Vibhagam Monthly Literary Debate



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.