വിനോദസഞ്ചാരത്തിന്‌ പുത്തനുണർവാകും; കണ്ണൂരിൽ 256 ഏക്കറിൽ സൂ സഫാരി പാർക്ക് സ്ഥാപിക്കുന്നു


കണ്ണൂര്‍: അത്യുത്തര കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ നാഴികക്കല്ലായി മാറിയേക്കാവുന്ന സൂ സഫാരി പാർക്ക് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ആരംഭിക്കാനുള്ള നടപടിക്രമങ്ങളായി. തിരുവനന്തപുരം ആസ്ഥാനമായ മ്യൂസിയം-– -മൃഗശാല വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന കേരളത്തിലെ തന്നെ ആദ്യത്തെ സൂ സഫാരി പാർക്ക് തളിപ്പറമ്പ്– –ആലക്കോട് സംസ്ഥാന പാതയോരത്തെ പ്രകൃതിമനോഹരമായ നാടുകാണിയിലാണ്  സ്ഥാപിക്കുന്നത്.

തളിപ്പറമ്പ്-ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിര്‍ദ്ദിഷ്ട പാര്‍ക്ക് സ്ഥാപിക്കുക. ഇതിനായി 256 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു. നാടുകാണി ഡിവിഷനിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടു നല്‍കാനുള്ള നിരാക്ഷേപ പത്രമാണ് നല്‍കിയത്. റവന്യൂ വകുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 10 ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കും.

മൃഗശാലകൾ ഇല്ലാത്ത കണ്ണൂർ ജില്ലയിലാണ് സംസ്ഥാനത്ത്‌ പ്രഥമ സൂ സഫാരി പാർക്ക് പണിയുന്നതെന്ന പ്രത്യേകതയുണ്ട്. ആവശ്യമായ ഭൂമി മ്യൂസിയം-– -മൃഗശാലാ വകുപ്പിന്‌ രേഖാപരമായി കൈമാറിയാൽ സർവേ ഏറ്റെടുക്കുകയും ഏജൻസികളെ ചുമതലയേൽപ്പിച്ച്‌ വിശദ പദ്ധതിരേഖ തയ്യാറാക്കുകയുമാണ്‌ ആദ്യ പടി. ഡൽഹിയിൽനിന്ന്‌ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിക്കുകയും വേണം. സൂ സഫാരി പാർക്കിന്‌ മൃഗങ്ങളെയും വിചിത്ര ജീവികളെയും സംസ്ഥാനത്തെ തിരുവനന്തപുരം–- തൃശൂർ മൃഗശാലകളിൽനിന്ന് കൊണ്ടുവരാം. കൂടാതെ, കൈമാറ്റ സംവിധാന (ബാർട്ടർ വ്യവസ്ഥ) ത്തിലൂടെ രാജ്യത്തെ പ്രശസ്‌തങ്ങളായ ഇതര മൃഗശാലകളിൽനിന്ന്‌ എത്തിക്കാനുമാകും.

തലസ്ഥാനത്തും  തൃശൂരിലും  മൃഗശാലകളുണ്ടെങ്കിലും കേരളത്തിൽ സഫാരി പാർക്കുകൾ ഇല്ല. സ്വാഭാവികമായ പ്രകൃതിദത്ത പശ്‌ചാത്തലത്തിലും അന്തരീക്ഷത്തിലും പക്ഷിമൃഗാദികൾക്കും ഇഴജന്തുക്കൾക്കും സ്വൈരവിഹാരം നടത്താനാകുംവിധമായിരിക്കും പുതിയതിന്റെ പൂർത്തീകരണം., വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ കവചിത വാഹനങ്ങളിൽ പാർക്കിലൂടെ സഞ്ചരിക്കാൻ സൗകര്യമുണ്ടാകും. അനുബന്ധമായി വൈവിധ്യമാർന്ന സസ്യജാലങ്ങളുടെ കലവറയായ ബോട്ടാണിക്കൽ ഗാർഡൻ, ജലം പാഴാക്കാതെ സംഭരിക്കാൻ കൂറ്റൻ മഴവെള്ള സംഭരണി, പ്രകൃതിദത്ത  ചരിത്ര മ്യൂസിയം, സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രമെഴുത്ത്‌ തുടങ്ങിയവയുമുണ്ടാകും. മൃഗങ്ങളെപ്പറ്റി അടുത്ത്‌ മനസ്സിലാക്കാൻ സൗകര്യമൊരുക്കും. തുടർന്നാകും സഫാരി. സ്വാഭാവിക വനാന്തരീക്ഷത്തിൽ തുറന്ന കൂടുകളിലാകും മൃഗങ്ങൾ.

ഭൂമി കൈമാറ്റം നടന്നതോടെ നാടുകാണിയിലെ സൂ സഫാരി പാർക്ക്‌ പദ്ധതിയുടെ നടപടിക്രമങ്ങൾക്ക് വേഗമേറി. സർവേ ഉടൻ പൂർത്തിയാക്കി വിശദ ഡിപിആർ തയ്യാറാക്കും. പ്ലാന്റേഷൻ കോർപറേഷന്റെ 256 ഏക്കർ ഭൂമി റവന്യു വകുപ്പിന്‌ കൈമാറിയത്‌ 10 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പിന് വിട്ടുനൽകും. അതോടെ സർവേ നടപടി ആരംഭിക്കും. പ്ലാന്റേഷൻ കോർപറേഷന്റെ  ഉടമസ്ഥതയിൽ നാടുകാണിയിൽ ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളിലായി 300 ഏക്കർ സ്ഥലമാണുള്ളത്. ജൈവവൈവിധ്യങ്ങളാൽ സമ്പന്നം. പ്രകൃതി സംരക്ഷിച്ചും പക്ഷിമൃഗാദികൾക്ക്‌ ആവാസവ്യവസ്ഥ ഒരുക്കിയുമാണ്‌ കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയുടെയും പാർക്കിന്റെയും രൂപകൽപ്പന നടത്തുന്നത്.

TAGS : KERALA | 
SUMMARY : Zoo Safari Park in 256 acres in Kannur


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!