Wednesday, December 10, 2025
17 C
Bengaluru

യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കേസിൽ സമഗ്രവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കാനും കമ്മീഷൻ ബെംഗളൂരു പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാധ്യമ വാർത്തകളിലൂടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് കമ്മീഷൻ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും അറസ്റ്റ് വേഗത്തിലാക്കാനും വ്യക്തമായ അന്വേഷണം ഉറപ്പാക്കാനും കമ്മീഷൻ സംസ്ഥാന പോലീസിന് നിർദേശം നൽകി. വയാലികാവലിലെ അപ്പാർട്ട്മെന്റിലാണ് കഴിഞ്ഞദിവസം യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ബിഹാർ സ്വദേശിയായ മഹാലക്ഷ്മി (29)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുപ്പതിലേറെ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചനിലയിലായിരുന്നു.

അപ്പാർട്ട്മെന്റിൽനിന്ന് കനത്ത ദുർഗന്ധം വമിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. ദുർഗന്ധം വമിക്കുന്നത് കഴിഞ്ഞദിവസങ്ങളിൽ തന്നെ അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.  തുടർന്ന് കെട്ടിട ഉടമ, സമീപത്ത് താമസിക്കുന്ന മഹാലക്ഷ്മിയുടെ അമ്മയെയും സഹോദരിയെയും വിവരമറിയിക്കുകയായിരുന്നു. ഇവരുടെ സാന്നിധ്യത്തിൽ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയതോടെയാണ് ഫ്രിഡ്ജിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

TAGS: BENGALURU | CRIME
SUMMARY: Women’s commision seeks report on womens murder in Bangalore

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഗീസറിൽനിന്ന് വാതകച്ചോർച്ച: അമ്മയും നാല് വയസ്സുള്ള മകളും മരിച്ചു

ബെംഗളൂരു: കുളിമുറിയിലെ ഗീസറിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് അമ്മയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു...

ഇന്തോനേഷ്യയിൽ ഏഴുനില കെട്ടിടത്തിൽ വൻ തീപിടിത്തം; 22 പേർ മരിച്ചതായി റിപ്പോർട്ട്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മധ്യ ജക്കാര്‍ത്തയില്‍ ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 22...

വിവാഹമോചന കേസുകള്‍ കൊണ്ടു മടുത്തു; ബെംഗളൂരുവിലെ ഈ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്  

ബെംഗളൂരു: വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബെംഗളൂരുവിലെ ഒരു ക്ഷേത്രം. ഹലസുരു സോമേശ്വര സ്വാമി...

മ​ല​യാ​റ്റൂ​രി​ൽ കാണാതായ 19 വ​യ​സു​കാ​രി​ മ​രി​ച്ച നി​ല​യി​ൽ; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശി ചി​ത്ര​പ്രി​യ...

മൈസൂരു-കുശാൽനഗർ ദേശീയപാത 275; പാക്കേജ് രണ്ടിന് അനുമതി

ബെംഗളൂരു: 92.3 കിലോമീറ്റർ മൈസൂരു-കുശാൽനഗർ ആക്‌സസ്-കൺട്രോൾഡ് ഹൈവേ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി....

Topics

ഗീസറിൽനിന്ന് വാതകച്ചോർച്ച: അമ്മയും നാല് വയസ്സുള്ള മകളും മരിച്ചു

ബെംഗളൂരു: കുളിമുറിയിലെ ഗീസറിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് അമ്മയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു...

വിവാഹമോചന കേസുകള്‍ കൊണ്ടു മടുത്തു; ബെംഗളൂരുവിലെ ഈ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്  

ബെംഗളൂരു: വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബെംഗളൂരുവിലെ ഒരു ക്ഷേത്രം. ഹലസുരു സോമേശ്വര സ്വാമി...

ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ എസ്‌ജി പാളയത്ത് ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ...

ക്രിസ്മസ്-പുതുവത്സര അവധി: കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് റെയില്‍വേ, നിലവിലുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ ജനുവരി അവസാനം വരെ നീട്ടി

ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിയോട് അനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഗണിച്ചു കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക്...

മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...

ബെംഗളൂരു-മൈസൂരു ഹൈവേയിൽ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് എസ്‌യുവിക്ക് തീപ്പിടിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബെംഗളൂരു:  ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാര്‍...

മാലദ്വീപ് മുൻ പ്രസിഡന്റ് ആയുർവേദ ചികിത്സയ്ക്കായി ബെംഗളൂരുവിൽ

ബെംഗളൂരു: മാലദ്വീപ് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ആയുർവേദ ചികിത്സയ്ക്കായി...

ആരാധകര്‍ക്കുനേരെ അശ്ലീലആംഗ്യം കാണിച്ചു; ആര്യൻഖാന് എതിരേ പോലീസ് അന്വേഷണം

ബെംഗളൂരു: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ഷാരൂഖ് ഖാന്റെ മകൻ...

Related News

Popular Categories

You cannot copy content of this page