പ്രവാസി മലയാളികൾ കേരളത്തിന്‌ അഭിമാനം: കെ ബി ഗണേഷ് കുമാർ 

ബെംഗളൂരു: പ്രവാസി മലയാളികള്‍ കേരളത്തിന് പുറത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് അഭിമാനം നല്‍കുന്നതാണെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരള സമാജം വിദ്യാഭ്യാസ, സാമൂഹിക സാംസ്‌കാരിക രംഗത്തു നടത്തുന്ന പ്രവര്‍ത്തങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. കേരള സമാജം ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡ് സോണ്‍ ഓണാഘോഷം ഓണനിലാവ് 2024 വൈറ്റ് ഫീല്‍ഡ് സോണ്‍ ചന്നസാന്ദ്രയിലുള്ള ശ്രീ സായി പാലസില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണ്‍ ചെയര്‍മാന്‍ ഡി ഷാജി അധ്യക്ഷത വഹിച്ചു.

ശരത് ബെച്ച ഗൗഡ എം എല്‍ എ, മുന്‍ മന്ത്രി അരവിന്ദ് ലിംബാവലി, കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ് , കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഓ കെ, വയനാട് ജില്ലാ പഞ്ചായത്ത് അംഗം ജുനൈദ്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥ്, സെക്രട്ടറി ജയ്‌ജോ ജോസഫ്, സോണ്‍ കണ്‍വീനര്‍ സുരേഷ് കുമാര്‍,ഓണാഘോഷ കമ്മറ്റി കണ്‍വീനര്‍ വിന്നി രവീന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ ജിജു സിറിയക്, വനിതാ വിഭാഗം ചെയര്‍പേഴ്‌സന്‍ ശകുന്തള തുടങ്ങിയവര്‍ സംബന്ധിച്ചു.

ഡോ സുഷമ ശങ്കറിന്റെ പുഞ്ചിരി മല കരയുമ്പോള്‍ എന്ന കവിതാ സമാഹാരം ചടങ്ങില്‍ മന്തി കെ ബി ഗണേഷ് കുമാര്‍ പ്രകാശനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. ചെണ്ട മേളം, സമാജം കുടുംബംഗങ്ങള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍, ഓണസദ്യ, പിന്നണി ഗായകന്‍ നിഖില്‍ രാജും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവ ഉണ്ടായിരുന്നു.
<BR>
TAGS : ONAM-2024

Hot this week

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: വിയ്യൂർ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

കാട്ടാന ആക്രമണം; കുടകിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു

കുടക്: കുടക് പൊന്നംപേട്ട് താലൂക്കിലെ തിതിമതിക്കടുത്തുള്ള കൊന്നനക്കട്ടെ ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പന്നി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ...

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ...

മലപ്പുറത്ത് തെരുവുനായ ആക്രമണം; കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ അഞ്ച് പേർക്ക്...

കരിമ്പ് പാഠങ്ങൾ -വായനാസ്വാദനം

▪️ വല്ലപ്പുഴ ചന്ദ്രശേഖരൻരമാ പിഷാരടിയുടെ നാലുകഥകളടങ്ങിയ ‘ലാപാജെരിയ’ സമാഹാരത്തിലെ ‘കരിമ്പ് പാഠങ്ങൾ’...

കാസറഗോഡ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു

കാസറഗോഡ്: കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികള്‍...

Related Articles

Popular Categories