Friday, August 1, 2025
26.6 C
Bengaluru

തട്ടിപ്പ് കേസ്; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനെതിരായ അന്വേഷണത്തിന് സ്റ്റേ

ബെംഗളൂരു: തട്ടിപ്പ് കേസിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷിയും മകൻ അജയ് ജോഷിയും കൂട്ടാളി വിജയലക്ഷ്മിയും ഉൾപ്പെട്ട ക്രിമിനൽ കേസിൻ്റെ അന്വേഷണത്തിന് ഇടക്കാല സ്റ്റേ നൽകി കർണാടക ഹൈക്കോടതി. ഇവരെ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയക്കാനും കോടതി ഉത്തരവിട്ടു. മുൻ എംഎൽഎ ദേവാനന്ദ് ഫൂൽ സിങ് ചവാൻ്റെ ഭാര്യ സുനിത ചവാൻ്റെ പരാതിയെ തുടർന്നായിരുന്നു ഇവരെ മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തത്.

പ്രതികളുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എം. നാഗപ്രസന്ന സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് പ്രതികൾ രണ്ട് കോടി രൂപ കൈപ്പറ്റിയെന്നും എന്നാൽ അവർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്നും വിശ്വാസവഞ്ചന കാണിച്ചെന്നും ആരോപിച്ചായിരുന്നു പരാതി.

എന്നാൽ സംഭവം നടന്ന് ആറ് മാസത്തിന് ശേഷമാണ് ഫയൽ ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുക തിരിച്ചടയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. പ്രഹ്ലാദ് ജോഷി കേസിൽ നിന്ന് വിട്ടുനിൽക്കുകയും ഈ കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC asks police to release Union minister Pralhad Joshi’s brother, nephew, pauses probe into cheating case

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

എം കെ സാനു ആശുപത്രിയിൽ; നില ഗുരുതരം

കൊച്ചി: മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ എം കെ സാനുവിനെ...

അന്‍സിലിന്റെ മരണം കൊലപാതകം; പെണ്‍ സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു....

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി പറയല്‍ നാളത്തേക്ക് മാറ്റി

ന്യൂഡൽഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി നാളത്തേക്ക്...

ബിരുദധാരികള്‍ക്ക് അവസരം; അരലക്ഷം ശമ്പളത്തോടെ കേന്ദ്ര സര്‍ക്കാര്‍ ജോലി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ ജോലി...

Topics

ബലാല്‍സംഗ കേസ്; മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി

ബെംഗളൂരു: ബലാത്സംഗക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ...

ബെംഗളൂരുവിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി 13കാരനെ കൊലപ്പെടുത്തി; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ 

ബെംഗളൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ...

ഓണാവധി; ബെംഗളൂരുവിൽനിന്ന് സ്പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് കേരള ആർടിസി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക...

മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ...

നമ്മ മെട്രോ വിമാനത്താവള പാത; നിർമാണ പുരോഗതി വിലയിരുത്തി ബിഎംആർസി എംഡി

ബെംഗളൂരു: നമ്മ മെട്രോ വിമാനത്താവള പാതയുടെ നിർമാണ പുരോഗതി വിലയിരുത്താൻ  ബിഎംആർസി...

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ; ഡ്രൈവർമാർ ഒക്ടോബർ 31നകം മീറ്റർ മാറ്റണം

ബെംഗളൂരു: നഗരത്തിൽ പുതുക്കിയ ഓട്ടോ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും....

ബെംഗളൂരുവിൽ ഇന്നു മുതൽ 3 വരെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ ഇന്നു മുതൽ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം...

ഹെബ്ബാൾ മേൽപാല നവീകരണം; നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം ഉടൻ പൂർത്തിയാകും

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ മേൽപാലത്തിലെ നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന്...

Related News

Popular Categories

You cannot copy content of this page