Monday, September 15, 2025
21.3 C
Bengaluru

ഷൂട്ടിങ്ങിനായി നൂറിലേറെ മരങ്ങള്‍ വെട്ടിമാറ്റി; ടോക്‌സിക് സിനിമ നിർമാതാക്കളോട് വിശദീകരണം തേടി വനം വകുപ്പ്

ബെംഗളൂരു: ഷൂട്ടിംഗ് ആവശ്യത്തിനായി നൂറിലധികം മരങ്ങൾ വെട്ടിമാറ്റിയതിന് കന്നഡ സിനിമയായ ടോക്സിക്കിന്റെ നിർമാതാക്കളോട് വിശദീകരണം തേടി വനം വകുപ്പ്. ഗീതു മോഹന്‍ദാസ്-യാഷ് കൂട്ടുകെട്ടിലെ ഏറ്റവും പുതിയ കന്നഡ ചിത്രമാണ് ടോക്‌സിക്. സിനിമയുടെ ചിത്രീകരണത്തിനായി പീനിയ എച്ച്എംടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ച് മാറ്റിയിരുന്നു. ഇതോടെ വനം വകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡ്രെയാണ് സിനിമാ നിര്‍മ്മാതാക്കൾക്ക് നോട്ടീസ് അയക്കാൻ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചത്.

വനംവകുപ്പിന്റെ അധീനതയിലുള്ള എച്ച്എംടിയിലെ സംരക്ഷിത വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. സ്ഥലത്തെ മരങ്ങള്‍ വെട്ടി നശിപ്പിച്ചതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ മരങ്ങള്‍ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിര്‍മാണക്കമ്പനി കെവിഎന്‍ പ്രൊഡക്ഷന്‍സ് രംഗത്തെത്തി. വനംവകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും നിര്‍മ്മാതാവായ സുപ്രീത് വ്യക്തമാക്കി. 2023ല്‍ ആണ് ടോക്സിക് സിനിമ പ്രഖ്യാപിക്കുന്നത്. 2025 ഏപ്രില്‍ 10ന് റിലീസ് തീയതിയും ലോക്ക് ചെയ്തിരുന്നു. എന്നാല്‍ ഈ ഡേറ്റില്‍ സിനിമ എത്തില്ലെന്ന് യാഷ് പിന്നീട് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

TAGS: KARNATAKA | TOXIC MOVIE
SUMMARY: Kannada film star Yash’s Toxic movie lands in controversy over felling of trees in Bengaluru

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞു കയറി 10 പേർ മരിച്ച സംഭവം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജനതാദൾ എസ്

ബെംഗളൂരു:ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ...

അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സക്കിടെ മരിച്ച രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. രണ്ടുമരണം...

ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം 'ഓണാരവം 2025' കോറമംഗല സെന്റ്...

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു

കോഴിക്കോട്: വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി...

ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരായ ഹർജികൾ കർണാടക ഹൈകോടതി തള്ളി

ബെംഗളൂരു: ബുക്കർപ്രൈസ് ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാനുള്ള...

Topics

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍...

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ്...

Related News

Popular Categories

You cannot copy content of this page