നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ നാളെ തുറക്കും

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ വ്യാഴാഴ്ച തുറക്കുമെന്ന് ബിഎംആർസിഎൽ. മഞ്ജുനാഥ് നഗർ, ചിക്കബിദരക്കല്ല്, മാധവാര എന്നിവിടങ്ങളിലെ മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് 298.65 കോടി രൂപ ചെലവിൽ നിർമിച്ച നാഗസാന്ദ്ര – മാധവാര ലൈൻ.

തുമകുരു റോഡിലെ ബെംഗളൂരു ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ എത്താൻ പുതിയ പാത സഹായിക്കും. ഗ്രീൻ ലൈനിൽ നിലവിൽ നാഗസാന്ദ്രവരെയുള്ള പാത മാധവാരയിലേക്കു നീട്ടുന്നതാണ് പുതിയ പാത. മെട്രോ പാത മാധവാരയിലേക്കു നീട്ടുമ്പോൾ നെലമംഗല ഭാഗത്തുള്ളവർക്കും ബെംഗളൂരു ഇന്റർനാഷണൽ എക്സ്ബിഷൻ സെന്ററിലേക്കു പോകുന്നവർക്കും പാത പ്രയോജനപ്പെടും.

സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന് 298.65 കോടി രൂപയുടെ സിവിൽ വർക്ക് കരാർ 2017 ഫെബ്രുവരിയിൽ 27 മാസത്തെ സമയപരിധിയോടെ നൽകിയിരുന്നുവെങ്കിലും പദ്ധതി 91 മാസത്തിലധികം എടുത്തു. ഒക്‌ടോബർ നാലിന് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ (സതേൺ സർക്കിൾ) ലൈനിന് സുരക്ഷാ ക്ലിയറൻസ് ലഭിച്ചെങ്കിലും സർക്കാർ അനുമതിയില്ലാത്തതിനാൽ ഔപചാരിക ഉദ്ഘാടനം വൈകുകയായിരുന്നു.

TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro’s Green Line extension set to open on Nov 7

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോവളത്ത് കടലിൽ മത്സ്യബന്ധന ബോട്ടിൽ തീപിടിത്തം: തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സെന്റ്...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും കാറ്റിനും മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്...

ഹോർമൂസിൽ കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ നാവികന് ദാരുണാന്ത്യം

ടെഹ്റാൻ: ഹോർമുസിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു....

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: മലയാളി യുവതി മരിച്ചു

മൈസൂരു: ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു....

വൈദ്യുത വാഹന മേഖലയ്ക്ക് കരുത്തേകാൻ പുതിയ ചുവടുവയ്പ്; ദേവനഹള്ളിയിൽ 6 GWh ലിഥിയം-അയൺ സെൽ പ്ലാന്റ് പ്രവർത്തനം തുടങ്ങി

ബെംഗളൂരു: വൈദ്യുത വാഹന-ഊർജസംഭരണ മേഖലയിൽ നിർണായകമായ ലിഥിയം-അയൺ ബാറ്ററി സെൽ നിർമ്മാണത്തിൽ...

കർണാടകയിൽ 33 ഇടങ്ങളിൽ ലോകായുക്ത പരിശോധന; 29.61 കോടിയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ കർണാടക ലോകായുക്ത...

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ...

Related Articles

Popular Categories