Sunday, September 14, 2025
27.1 C
Bengaluru

‘ഭാരത് അരി’ വീണ്ടും വരുന്നു; കിലോയ്‌ക്ക് 34 രൂപ നിരക്കിൽ

ന്യൂഡൽഹി : ഭാരത് ബ്രാൻഡിൽ ചില്ലറ വിൽപ്പന പദ്ധതിയുമായി സർക്കാർ. സബ്‌സിഡി വിൽപ്പനയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇപ്പോൾ ഗോതമ്പ് പൊടി, അരി തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് വിൽക്കുന്നത്.

അഞ്ച് കിലോ ഗോതമ്പ് പൊടി കിലോയ്‌ക്ക് 30 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, അരിയും കിലോയ്‌ക്ക് 34 രൂപ നിരക്കിൽ ലഭ്യമാകും. എന്‍സിസിഎഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നി സഹകരണ സ്ഥാപനങ്ങളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് വില്‍പ്പന നടക്കുക. അതേ സമയം ഇത് ഉപഭോക്താക്കൾക്ക് ഏറെ സൗകര്യപ്രദമായ വിൽപ്പനയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

ഫെബ്രുവരിയിൽ ആരംഭിച്ച ഒന്നാം ഘട്ട വിൽപനയിൽ അരിക്ക് 29 രൂപയും 2023 നവംബറിൽ ആരംഭിച്ച ആട്ടയ്ക്ക് 27.5 രൂപയുമായിരുന്നു. എന്നാൽ ജൂണിൽ ഇവയുടെ വിൽപന നിലച്ചിരുന്നു. ഇന്നലെ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ അരിയുടെ വിലയിൽ കിലോയ്ക്ക് 5 രൂപയും ആട്ടയുടെ വിലയിൽ രണ്ടര രൂപയും കൂടിയിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യ വകുപ്പിനു കീഴിലുള്ള നാഷനൽ കോ–ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്), കൃഷി മന്ത്രാലയത്തിനു കീഴിലുള്ള ‘നാഫെഡ്’ എന്നീ സഹകരണ സ്ഥാപനങ്ങൾ വഴിയും കേന്ദ്ര സർക്കാർ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള കേന്ദ്രീയ ഭണ്ഡാർ ഔട്‌ലെറ്റുകൾ വഴിയുമാണ് വിൽപന നടത്തുന്നത്.
<br>
TAGS : BHARATH RICE
SUMMARY : ‘Bharath rice’ is back; 34 per kg at Rs

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ ചരിത്ര സ്വര്‍ണം അണിഞ്ഞ് 24കാരി ജെയ്‌സ്‌മിൻ ലംബോറിയ

ലിവര്‍പൂള്‍: ലിവർപൂളില്‍ നടന്ന 2025-ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ വനിതകളുടെ 57...

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി...

ആഗോള അയ്യപ്പ സംഗമം തടയണം; സുപ്രിം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി....

എയര്‍ ഇന്ത്യ-മസ്കറ്റ് വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന്...

വിഗ്രഹനിമജ്ജന ഘോഷയാത്രയിൽ ട്രക്ക് പാഞ്ഞുകയറിയുണ്ടായ ദുരന്തം; മരണം പത്തായി, മരിച്ച ഒമ്പത് പേർ യുവാക്കള്‍

ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ...

Topics

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍...

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ്...

Related News

Popular Categories

You cannot copy content of this page