Sunday, September 14, 2025
20.1 C
Bengaluru

ബെംഗളൂരുവിലെ പത്ത് മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ പാർക്കിംഗ് തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ പത്ത് മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ പാർക്കിംഗ് (സൈക്കിൾ ഡോക്ക്) തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനാണിത്. ഇതിനായുള്ള സാധ്യതകൾ വിലയിരുത്തുന്നതിന് ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് പ്രത്യേക പഠനം നടത്തും.

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി (ബിഎംആർസിഎൽ) സഹകരിച്ച് ഡിയുഎൽടി നേരത്തെ നഗരത്തിലെ 10 മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ സ്റ്റാൻഡുകളുടെയും പെഡൽ പോർട്ടുകളുടെയും പൈലറ്റ് പ്രോജക്ടായി ഏറ്റെടുത്തിരുന്നു. സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

കെംഗേരി ബസ് ടെർമിനൽ, കെആർ പുരം, മാധവാര, ചിക്കബിദരകല്ല്, മഞ്ജുനാഥ നഗര, ദാസറഹള്ളി, നാഷണൽ കോളേജ്, ബനശങ്കരി, ജയപ്രകാശ് നഗർ, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് സൈക്കിൾ പാർക്കിംഗ് തുറക്കുന്നതിനായി തിരഞ്ഞെടുത്ത സ്റ്റേഷനുകൾ.

TAGS: BENGALURU | METRO STATIONS
SUMMARY: Bengaluru metro stations to have cycle docks soon

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

മലയാളി കുടുംബത്തിനെ ആക്രമിച്ചു; കുടകിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: കുടകിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി കുടുംബത്തെ ആക്രമിച്ച ടാക്സി ഡ്രൈവർ അറസ്റ്റില്‍....

സാൻജോ പൂക്കളമത്സരം സെപ്റ്റംബർ 20-ന്

ബെംഗളൂരു: ബാബുസാപാളയ സാൻജോ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന മെഗാ...

ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആറു വിക്കറ്റ് ജയം

അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. സ്കോര്‍ ബംഗ്ലാദേശ് 20...

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍പൊട്ടി; കൊല്ലത്ത് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലുവാതുക്കല്‍ സ്വദേശി...

Topics

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍...

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ്...

പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു, ദിവസ വേതനം 522 രൂപ

ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ...

Related News

Popular Categories

You cannot copy content of this page