Wednesday, September 24, 2025
26.5 C
Bengaluru

എഴുത്തിൽ നല്ലതും ചീത്തയുമില്ല എഴുത്തുമാത്രം: സുസ്മേഷ് ചന്ദ്രോത്ത്

ബെംഗളൂരു: എഴുത്തിൽ നല്ലതും ചീത്തയുമില്ലെമെന്നും, വായനക്കാരൻ ജീവിത പശ്ചാത്തലത്തിലൂടെ ആർജ്ജിച്ചിട്ടുള്ള അഭിരുചിക്കനുസരിച്ച് നല്ലത്, ചീത്ത എന്നൊക്കെ വിധിക്കുന്നു എന്നേയുള്ളുവെന്നും പ്രശസ്ത സാഹിത്യകാരനായ സുസ്മേഷ് ചന്ദ്രോത്ത്.  കേരളസമാജം ദൂരവാണിനഗർ ഏർപ്പെടുത്തിയ സാഹിത്യ സംവാദത്തിൽ “നല്ലെഴുത്തിന്റെ നവലോക നിർമ്മിതി” എന്ന വിഷയത്തോടൊപ്പം എഴുത്തനുഭവങ്ങളും പങ്കുവെച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തിനെ പൈങ്കിളി, ജനപ്രിയം എന്നൊക്കെ വർഗീകരിക്കാറുണ്ടെങ്കിലും എല്ലാം സാഹിത്യം തന്നെയാണ്. നല്ലെഴുത്ത് എന്നത് പൊതു സമൂഹത്തിന്റെ ഇഷ്ടമല്ല. വായിക്കുന്ന എല്ലാ കഥകളും എല്ലാവർക്കും ഇഷ്ടപ്പെട്ടു കൊള്ളണം എന്നില്ല. മുട്ടത്ത് വർക്കി “പാടാത്ത പൈങ്കിളി” എന്ന നോവൽ എഴുതിയ ശേഷമാണ് “പൈങ്കിളി സാഹിത്യം” എന്ന വർഗ്ഗീകരണം ഉണ്ടായത്. സാധാരണ മനുഷ്യരെ കഥാപാത്രങ്ങളാക്കി സാധാരണക്കാരുടെ മോഹങ്ങളും മോഹഭംഗങ്ങളുമൊക്കെയാണ് മുട്ടത്ത് വർക്കി എഴുതിയിരുന്നത്. സാധാരണ മനുഷ്യരുടെ ഒഴിവു സമയ ആശ്വാസമായിരുന്നു വായന. മുട്ടത്ത് വർക്കി, ബാറ്റൺ ബോസ് തുടങ്ങിയ എഴുത്തുകാരാണ് അക്കാലത്ത് കൂടുതൽ വായിക്കപ്പെട്ടത്. നമുക്ക് നമ്മളെത്തന്നെ കാണിച്ചു തരുന്ന കണ്ണാടിയായിരുന്നു അവരുടെ രചനകൾ.

ഏകദേശം നാൽപ്പത് വർഷക്കാലം ആധുനിക സാഹിത്യത്തിന്റെ കാലമായിരുന്നു. ഇക്കാലത്ത് തന്നെയാണ് ഉത്തമ കൃതികളും ഉണ്ടായത്. ഭാഷയുടെ അതി ഭാവുകത്വമോ വളച്ചു കെട്ടലോ ഇല്ലാത്ത രചനകളായിരുന്നു അവ. അഭിരുചികളും സെൻസിബിലിറ്റിയും രൂപപ്പെടുന്നത് ലഭിക്കുന്ന വിദ്യാഭ്യാസം, അനുഭവങ്ങൾ, രക്ഷിതാക്കളുടെ സ്വാധീനം, വായന എന്നിവയെ അടിസ്ഥാനമാക്കിയാണ്. ഈ സെൻസിബിലിറ്റിയാണ് വായനക്കാരെ വിധിക്കുന്ന വ്യക്തികളാക്കുന്നത്. ഈ വിഭാഗമാണ് ഉത്തമ സാഹിത്യ അന്വേഷണം നടത്തുന്നത്. എന്നാൽ ശാശ്വതമായി ഒന്നും ശരിയല്ല, ഒന്നും തെറ്റുമല്ല എന്നാണ് തന്റെ അഭിപ്രായം.

നിലവിലുള്ള പരിതസ്തികൾക്ക് എന്തൊക്കെയോ പോരായ്മകൾ ഉണ്ടെന്നത് കൊണ്ടാണ് നവലോക നിർമ്മിതിക്ക് ശ്രമിക്കുന്നത്. ഇത് വ്യക്തിപരമാണ്. എന്നെ ഞാൻ നവീകരിക്കുമ്പോൾ എഴുതുന്നതാണ് ഉത്തമ സാഹിത്യം. വായനശാലയിൽ ചെല്ലുമ്പോൾ ചില പുസ്തകങ്ങൾ വേണ്ടെന്നും മറ്റു ചിലത് വേണമെന്നും തോന്നുന്നത് വായനയിലൂടെ നേടിയ വകതിരിവു കൊണ്ടാണ്. നല്ല രചനകൾ സൃഷ്ടിച്ചവർ നല്ലവരായിക്കൊള്ളണമെന്നില്ല. “കലാകാരനല്ലേ അങ്ങനെയൊക്കെ ഉണ്ടാകും” എന്നത് നിലവിലുള്ള നൈതികത പാലിക്കുന്നവരല്ല കലാകാരന്മാർ എന്നും ഞങ്ങൾ മാന്യന്മാരാണ് നിങ്ങൾ നിങ്ങളുടെ വഴിക്ക് നടന്നോളൂ എന്നതിന്റെ സാമൂഹിക ധാരണയാണ്.

കേരളീയ നവോത്ഥാന മുന്നേറ്റങ്ങൾ ജനങ്ങളിൽ എത്തിച്ചതിൽ കഥാ പ്രസംഗം വലിയ പങ്കു വഹിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തിന്റെ പുഴുക്കുത്തുകൾ ചൂണ്ടികാണിക്കുന്നത് കൊണ്ടാണ് ചിലവ വേറിട്ട് നിൽക്കുന്നത്.

രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെടുകയും ഫയറിങ്ങ് സ്‌ക്വാഡിന് മുന്നിലേക്ക് കൊണ്ടു പോകുന്ന നിമിഷത്തിൽ വിട്ടയക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ഡോസ്‌റ്റോവസ്കി. സാർ ചക്രവർത്തിയെ അട്ടിമറിക്കാൻ ആഹ്വാനം ചെയ്യുന്ന സാഹിത്യം വായിച്ചതും എഴുതിയതുമായിരുന്നു ഡോസ്‌റ്റോവസ്കിയുടെ മേൽ ആരോപിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റം. എഴുത്തുകാരനായ അദ്ദേഹത്തിന്റെ ചൂതുകളിയിലുള്ള അമിതാസക്തി കൊണ്ടുണ്ടായ ദാരിദ്ര്യത്തിനിടയിലും , ഇടയ്ക്കിടെ അലട്ടിയ അസുഖങ്ങൾക്കിടയിലും സാന്ത്വനം നൽകിയത് സ്ത്രീകളായിരുന്നു.

ഒരർത്ഥത്തിൽ എല്ലാവരും കലാകാരന്മാരാണ്. ഒരാൾ മറ്റൊരാളുടെ സംഭാഷണ ശകലം ആവർത്തിക്കുമ്പോൾ പലപ്പോഴും അത് അനുകരണ കലയായി മാറാറുണ്ട്.On the Road എന്ന മികച്ച അമേരിക്കൻ നോവലിന്റെ രചയിതാവ് ജാക്ക് കെറോക്ക് അമിത മദ്യപാനം കൊണ്ട് നാൽപ്പത്തി ഏഴാം വയസ്സിൽ മരിച്ചു പോയ വ്യക്തിയാണ്. ന്യൂ യോർക് ടൈംസ് തിരഞ്ഞെടുത്ത ഇരുപതാം നൂറ്റാണ്ടിലെ മികച്ച നൂറു ഇംഗ്ലീഷ് നോവലുകളിൽ അമ്പത്തി അഞ്ചാം സ്ഥാനം നേടിയ കൃതിയാണ് On the Road. എന്നാൽ ജീവിതം ധൂർത്തടിച്ച് ജീവിച്ച ജാക്ക് കെറോക്ക്, പൊതു സമൂഹത്തിന്റെ മാനദണ്ഡമനുസരിച്ച് തെമ്മാടിയായി പരിഗണിക്കപ്പെട്ട വ്യക്തിയാണ്. എഴുത്തുകാർ മത ജാതി ജീർണ്ണതകളിൽ നിന്ന് മുക്തരാകുമ്പോഴേ നല്ല രചനകൾ സൃഷ്ടിക്കാനാകൂ.

തിഹാർ ജയിലിലെ അനുഭവങ്ങളെക്കുറിച്ച് സുനിൽ ഗുപ്തയും സൂനേത്ര ചൗധരിയും ചേർന്നെഴുതിയ “ബ്ലാക്ക് വാറന്റ് – ഒരു ജയിലറുടെ കുമ്പസാരം” എന്ന പുസ്തകത്തിൽ സുനിൽ ഗുപ്ത ചാൾസ് ശോഭരാജ് എന്ന കൊടും കുറ്റവാളിയെ ഭംഗിയായി വസ്ത്രം ധരിച്ചനിലയിൽ ജയിലിൽ കണ്ട കാര്യം പറയുന്നുണ്ട്.

There is no other (മറ്റൊരാളില്ല) എന്ന രമണ മഹർഷിയുടെ ദാർശനിക നിലപാടിലേക്ക് മനുഷ്യർ ഉയർന്നാൽ നന്നായിരിക്കും.

ഭരതേട്ടൻ എന്ന കഥ കൊൽക്കത്തയിൽ വെച്ചു എഴുതിയതാണ്. പാലക്കാടിൽ വേനൽക്കാലത്തെ ഉണങ്ങിവരണ്ട വയലുകളും വരണ്ട ചാലുകൾക്കിരുവശത്തും വളർന്നു നിൽക്കുന്ന കൈതച്ചെടികളും ഒക്കെ മനസ്സിലുണ്ടായിരുന്നു. അത് കൊണ്ടാണ് കഥക്ക് പാലക്കാട് പശ്ചാത്തലമൊരുക്കിയത്. അവിടത്തെ സംഭാഷണ രീതി നല്ലവണ്ണം അറിയുന്ന ഒരു സുഹൃത്തിന്റെ സഹായം തേടിയാണ് അതൊക്കെ എഴുതിയത്. എഴുതി വന്നപ്പോഴാണ് ഭരതൻ കഥാപാത്രമായത് അദ്ദേഹം പറഞ്ഞു.

സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ട്രഷറർ എം കെ ചന്ദ്രൻ അതിഥിക്ക് പൂച്ചെണ്ട് നൽകി. എഡുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് സുസ്മേഷ് ചന്ദ്രോത്തിനെ പരിചയപ്പെടുത്തി.

പരിപാടിയുടെ ഭാഗമായ “ഭരതേട്ടൻ” എന്ന കഥ വായന മലയാളം മിഷൻ കോർഡിനേറ്റർ (നോർത്ത്- ഈസ്റ്റ് ) ഡോ. ഹരിത എസ് ബി ഉദ്ഘാടനം ചെയ്തു. തുടർന്ന് രമപ്രസന്ന പിഷാരടി, ടി ഐ ഭരതൻ, സൗദ റഹ്മാൻ, ഹസീന ഷിയാസ്, മനോജ്‌ പിഷാരടി, ഡോഷി മുത്തു, സുരേന്ദ്രൻ വി കെ, ആര്യ സജീവ്, വീണ മോഹൻ എന്നിവർ വായനയിൽ പങ്കെടുത്തു.

സൗദ റഹ്മാൻ, രമ പ്രസന്ന പിഷാരടി, ഷമീമ, നീതു വിനോദ്, ശാന്ത, വീണ മോഹൻ, ജയശ്രീ, വിവേക് എന്നിവർ കവിതാലാപനം നടത്തി.

ടി എ കലിസ്റ്റസ്, കുട്ടി, അഡ്വ. പ്രശാന്ത്, എസ് കെ നായർ, ടി ഐ ഭരതൻ, വി കെ സുരേന്ദ്രൻ, രമ പ്രസന്ന പിഷാരടി, സുദേവ് പുത്തൻ ഞ്ചിറ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. സാഹിത്യ വിഭാഗം കൺവീനർ സി കുഞ്ഞപ്പൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ പരിപാടി നിയന്ത്രിച്ചു.
<BR>
TAGS :  LITERATURE | ART AND CULTURE

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി,...

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി...

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ്...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി...

Topics

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

Related News

Popular Categories

You cannot copy content of this page