വയനാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ പ്രവർത്തനത്തിന് വ്യവസായികളോട് സഹായം ആവശ്യപ്പെട്ട് കർണാടക


ബെംഗളൂരു: വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് വ്യവസായ പ്രമുഖരോടും കോർപ്പറേഷനുകളോടും ആവശ്യപ്പെട്ട് മന്ത്രി എം.ബി. പാട്ടീൽ. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ പ്രമുഖ സംരംഭകർക്ക് അദ്ദേഹം കത്തയച്ചു.

കർണാടകയുടെ വ്യാവസായിക വളർച്ചയ്ക്ക് സംരംഭകർ നൽകുന്ന സംഭാവനകൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മുണ്ടക്കൈ, ചൂരൽമല, അട്ടമല, മേപ്പാടി തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗമായ കൃഷിഭൂമിയാണ് ഉരുൾപൊട്ടലിൽ നശിച്ചത്. വയനാട് ദുരന്തത്തിൽ 400ലധികം ഇതുവരെ ജീവനുകളാണ് പൊലിഞ്ഞത്. പലരെയും ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഇക്കാരണത്താൽ കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ വ്യവസായ മേഖല മുന്നോട്ടുവരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

അടിയന്തര രക്ഷാപ്രവർത്തനങ്ങൾ, അവശ്യസാധനങ്ങൾ ലഭ്യമാക്കൽ, ദീർഘകാല പുനരധിവാസ സംരംഭങ്ങൾ എന്നിവയുടെ നിർണായക ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വീടുകൾ പുനർനിർമിക്കുക, കൃഷിഭൂമി പുനസ്ഥാപിക്കുക, സ്‌കൂളുകളും മറ്റ് അവശ്യ അടിസ്ഥാന സൗകര്യങ്ങളും പുനർനിർമിക്കുക, ഉപജീവനത്തിനായി പിന്തുണ നൽകൽ, ദുരിതബാധിതർക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കൽ എന്നിവയ്ക്കും പ്രാധാന്യം നൽകും. സംസ്ഥാന സർക്കാരിന് സാധ്യമായതെല്ലാം കേരളത്തിനായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ബാധിച്ച ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട് ഉരുൾപൊട്ടൽ. കേരളവുമായി കൈകോർക്കുന്നതിലൂടെ വയനാട്ടിൽ പ്രതീക്ഷ വീണ്ടെടുക്കാനും ജീവിതങ്ങൾ പുനർനിർമ്മിക്കാനും സഹായിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

TAGS: |
SUMMARY: K'taka Minister seeks industry leaders' support in Wayanad landslide relief efforts


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!