Saturday, July 5, 2025
20.7 C
Bengaluru

ഹണിമൂണിന് പോകുന്ന സ്ഥലവുമായി ബന്ധപ്പെട്ട തർക്കം; മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

ഹണിമൂണിന് പോകുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ മരുമകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭർത്തൃപിതാവ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഇബാദ് അതിക് ഫാൽക്കെ എന്ന 29കാരനാണ് പരുക്കേറ്റത്. ഫാൽക്കെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ച ഇയാളുടെ ഭാര്യാ പിതാവ് ഗുലാം മുർതാസ ഖോട്ടാൽ (65) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇബാദ് അതിക് ഫാൽക്കെയുടെ കല്യാണം കഴിഞ്ഞത്. മധുവിധുവിനായി കശ്മീർ സന്ദർശിക്കാനായിരുന്നു ആഗ്രഹം. പക്ഷേ ദമ്പതികൾ വിദേശത്ത് മതപരമായ സ്ഥലത്തേക്ക് പോകണമെന്ന് ഭാര്യാപിതാവ് ആഗ്രഹിച്ചു. ഇത് ഇരുവരും തമ്മിൽ തർക്കത്തിന് ഇടയാക്കിയതായും എഫ്ഐആറിൽ പറയുന്നു.

ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിയ ഫാൽക്കെ തന്റെ വാഹനം റോഡിന് സമീപം നിർത്തി ഇറങ്ങി. ഈ സമയം കാറിൽ കാത്തുനിന്ന ഖോട്ടാൽ ഫാൽക്കെയുടെ അടുത്തേക്ക് ഓടിയെത്തി ആസിഡ് എറിയുകയായിരുന്നു.

ഭാരതീയ ന്യായ സൻഹിത സെക്ഷൻ 124-1 (ആസിഡിൻ്റെ ഉപയോഗത്താൽ സ്വമേധയാ മുറിവേൽപ്പിക്കൽ), 351-3 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഗുലാമിനെതിരെ കേസെടുത്തിരിക്കുന്നത്.
<BR>
TAGS : ACID ATTACK
SUMMARY : Dispute over honeymoon destination; Father-in-law pours acid on son-in-law’s face

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ടെക്‌സസില്‍ മിന്നല്‍ പ്രളയം: 13 മരണം, 20 പെണ്‍കുട്ടികളെ കാണാതായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നൽ പ്രളയത്തിൽ 13 പേർ മരിച്ചു. 20...

നമ്മ മെട്രോ യെലോ ലൈനിൽ സർവീസ് ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലെ ആർവി റോഡ് ബൊമ്മന്ദ്ര പാതയിൽ...

മുണ്ടക്കൈ, ചൂരല്‍മല; ഇതുവരെ ചെലവിട്ട തുക 108. 21 കോടി, കണക്കുകള്‍ പുറത്ത് വിട്ട് സര്‍ക്കാര്‍

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട്...

തുടർ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. മയോ ക്ലിനിക്കില്‍...

പുതിയ 2 നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പുതിയ 2 ബസ് സർവീസുകളുമായി ബിഎംടിസി....

Topics

പുതിയ 2 നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പുതിയ 2 ബസ് സർവീസുകളുമായി ബിഎംടിസി....

പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻ...

നാളെ നമ്മ മെട്രോ സമയക്രമത്തിൽ മാറ്റം

ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നമ്മ മെട്രോ ഇന്ദിരാനഗർ, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾക്കിടയിൽ...

സ്വർണക്കടത്ത് കേസ്: നടി രന്യയുടെ 34 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ബെംഗളൂരു: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ കന്നഡനടി രന്യയുടെ 34.12 കോടി...

നൈസ് റോഡിലെ ടോൾ നിരക്ക് കൂട്ടി

ബെംഗളൂരു: നൈസ് റോഡിലെ ടോൾ നിരക്ക് വർധിപ്പിച്ചു. സംസ്ഥാന സർക്കാരുമായുള്ള കരാർ...

വിമാനത്താവളത്തിലേക്ക് പുതിയ നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: ശിവാജിനഗറിൽ നിന്ന് വിമാനത്താവളത്തിലേക്ക് ബിഎംടിസിയുടെ നോൺ എസി ബസ് ഇന്ന്...

അപ്പാർട്മെന്റിലെ മഴക്കുഴിയിലെ അസ്ഥികൂടം ; കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്

ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക്...

Related News

Popular Categories

You cannot copy content of this page