Thursday, July 31, 2025
21.9 C
Bengaluru

ആഭ്യന്തരം ഫഡ്നാവിസിന്; മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മഹായുതി സർക്കാർ

മുംബൈ: മഹാരാഷ്‌ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യസർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തരമന്ത്രിയായി തുടരും. ഊർജം, നിയമം, ജുഡീഷ്യറി, ജനറൽ അഡ്മിനിസ്ട്രേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി തുടങ്ങിയ വകുപ്പുകളും മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുക. എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന് ധനകാര്യവും എക്സൈസും പ്ലാനിംഗും ലഭിക്കും. മുൻ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയ്‌ക്ക് ന​ഗരകാര്യ വികസനം, ഹൗസിം​ഗ്, പബ്ലിക് വർക്സ് എന്നീ വകുപ്പുകളുടെ ചുമതല നൽകും. മന്ത്രിമാരുടെ വകുപ്പുകൾ വ്യക്തമാക്കുന്ന ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

ഡിസംബർ അഞ്ചിനായിരുന്നു മഹായുതി സർക്കാർ തുടർച്ചയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഷിൻഡെയും ഫഡ്നാവിസും അജിത് പവാറും കൂടാതെ 39 പേരാണ് മന്ത്രിസഭയിലുള്ളത്. 288ൽ 230 സീറ്റുകളും നേടി ഉജ്ജ്വല വിജയം സ്വന്തമാക്കിയ മഹായുതി സർക്കാർ പ്രതിപക്ഷമായ മഹാവികാസ് അഘാഡിയെ തിരഞ്ഞെടുപ്പിൽ നിലംപരിശാക്കിയിരുന്നു. ബിജെപി-ശിവസേന-എൻസിപി സഖ്യമായ മഹായുതിയോട് പോരാടിയത് ഉദ്ധവ് വിഭാ​ഗം ശിവസേന, ശരദ് പവാർ വിഭാ​ഗം എൻസിപി, കോൺ​ഗ്രസ് എന്നിവരാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ അഘാഡി സഖ്യത്തിന്റെ ഭാ​ഗമായിരുന്ന സമാജ്വാദി പാർട്ടി തെറ്റിപ്പിരിഞ്ഞ് പോവുകയും ചെയ്തിരുന്നു.

TAGS: NATIONAL | MAHAYUTI GOVERNMENT
SUMMARY: Mahayuti govt announces cabinet portfolio

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ട്രാക്കിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രണ്ട്‌ ട്രെയിനുകൾ...

കെഎന്‍എസ്എസ് ജയനഗര്‍ കരയോഗം കുടുംബസംഗമം ഞായറാഴ്ച

ബെംഗളൂരു: കെഎന്‍എസ്എസ് ജയനഗര്‍ കരയോഗം കുടുംബസംഗമം ഓഗസ്‌റ് 3 ന് ബിലേക്കഹള്ളി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കാസറഗോഡ് മാലോം പറമ്പ വള്ളിക്കടവിൽ പരേതനായ പാറശ്ശേരിൽ അബ്രഹാമിൻ്റെ ഭാര്യ...

മദ്യം നൽകാൻ പണം നൽകിയില്ല; മകൻ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ബെംഗളൂരു: ചിക്കമഗളൂരുവിൽ മദ്യം നൽകാൻ പണം നൽകാത്തതിനു മകൻ അമ്മയെ കോടാലി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ വടക്കാഞ്ചേരി കളത്തുംപടിക്കൽ പരേതനായ രാമൻ എഴുത്തച്ഛൻ്റെ ഭാര്യ നാരായണി...

Topics

ഹെബ്ബാൾ മേൽപാല നവീകരണം; നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം ഉടൻ പൂർത്തിയാകും

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ മേൽപാലത്തിലെ നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന്...

ബെംഗളൂരുവിൽ 80 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു; ഒരാൾക്ക് പരുക്ക്

ബെംഗളൂരു: സാമ്പങ്കിരാമനഗറിൽ 80 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ...

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള: 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം...

അവധിക്കാല യാത്രാതിരക്ക്; കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

ബെംഗളൂരു: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്...

നമ്മ മെട്രോ നിരക്ക് വർധന: വിദഗ്ധ സമിതി റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് തേജസ്വി സൂര്യ ലോക്സഭയിൽ

ന്യൂഡൽഹി: ലോക്സഭയിലെ ശൂന്യവേളയിൽ നമ്മ മെട്രോ നിരക്ക് വർധന ഉന്നയിച്ച് തേജസ്വി...

ബെംഗളൂരുവിലെ അപ്പാർട്മെന്റിൽ ബോംബ് ഭീഷണി ചുമരെഴുത്ത്; പൊലീസ് അന്വേഷണം തുടങ്ങി

ബെംഗളൂരു: നഗരത്തിലെ അപ്പാർട്മെന്റിലെ ചുമരിൽ ബോംബ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

നമ്മ മെട്രോ മൂന്നാം ഘട്ടം; മുറിക്കുന്ന മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി കുറയ്ക്കാൻ ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട...

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം: ബെംഗളൂരുവിൽ പ്രതിഷേധിക്കാൻ രാഹുൽഗാന്ധി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി ക്രമക്കേട്...

Related News

Popular Categories

You cannot copy content of this page