Saturday, September 20, 2025
24.6 C
Bengaluru

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു

പ്രയാഗ്രാജ്: അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു. ഹിന്ദു മത വിശ്വാസങ്ങളിലാകൃഷ്ടയായ ലോറീന്‍ നേരത്തെ കമല എന്ന പേര് സ്വീകരിച്ചിരുന്നു. ജനത്തിരക്കുമൂലമുള്ള അസ്വസ്ഥതയാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് സ്വാമി കൈലാഷാനന്ദ് ഗിരി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലാണ് ലോറീന്‍ ഇപ്പോഴുള്ളത്. വളരെ ലാളിത്യമുള്ള വ്യക്തിത്വത്തിനുടമയാണവര്‍. നമ്മുടെ ആചാരങ്ങളെക്കുറിച്ച് അറിയാനാണിവര്‍ കുംഭമേളയ്ക്കെത്തിയതെന്നും കൈലാഷാനന്ദ് പറഞ്ഞു. ഇപ്പോഴവര്‍ തന്റെ ക്യാമ്പില്‍ വിശ്രമിക്കുകയാണ്. ആരോഗ്യവതിയാവുമ്പോള്‍ ത്രിവേണി സംഗമത്തില്‍ മുങ്ങിനിവരുന്ന ചടങ്ങില്‍ പങ്കുചേരുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുക. കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി ഞായറാഴ്ച വൈകീട്ടാണ് ലോറീന്‍ പവല്‍ ജോബ്‌സ് പ്രയാഗ്രാജിലെ സ്വാമി കൈലാഷാനന്ദ് ഗിരി ആശ്രമത്തിലെത്തിയത്. കുംഭമേളയുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങുകളില്‍ അവര്‍ തിങ്കളാഴ്ച പങ്കെടുത്തിരുന്നു. കുംഭമേളയ്‌ക്കെത്തുന്നതിനുമുന്‍പ് ഈ മാസം 11-ന് അവര്‍ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുകയും ജലാഭിഷേകം നടത്തുകയും ചെയ്തിരുന്നു.
<BR>
TAGS : KUMBH MELA,
SUMMARY : Steve Jobs’ wife collapses during Kumbh Mela

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് പാലക്കാട്ടേക്കില്ല; നിയമസഭ കഴിഞ്ഞ് മതിയെന്ന് ധാരണ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പാലക്കാട് എത്തിയേക്കില്ല. ഇനി നിയമസഭ...

മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊലപ്പെടുത്തി. വഴിക്കടവ് നായക്കൻകൂളി...

വിജയപുരയിലെ ബാങ്ക് കൊള്ള: സ്വർണവും പണവും കണ്ടെടുത്തു

ബെംഗളൂരു: വിജയപുര ചട്ചനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽനിന്ന് കവർച്ചചെയ്ത...

തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുള്ള തറവാട് കത്തിനശിച്ചു

തിരുവനന്തപുരം: തിരുവല്ലം ഇടയാറില്‍ 400 വർഷത്തോളം പഴക്കമുളളതും അടച്ചിട്ടിരുന്നതുമായി നാരക തറവാട്...

കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു

കൊച്ചി: കൊച്ചിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് വെട്ടേറ്റു. രവിപുരം എസിടി കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ...

Topics

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

Related News

Popular Categories

You cannot copy content of this page