അദാനിക്ക് ക്ലീൻ ചിറ്റ്,​ ഹിൻഡൻബർ‌ഗ് റിപ്പോർട്ട് തള്ളി സെബി

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ഓഹരി വിപണി തട്ടിപ്പ് ആരോപണങ്ങൾ സെബി തള്ളി. അന്വേഷണത്തിൽ കൃത്രിമങ്ങളോ ഇൻസൈഡ് ട്രേഡിങ്ങോ കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി സെബി, അദാനി ഗ്രൂപ്പിനെതിരായ എല്ലാ നടപടികളും അവസാനിപ്പിച്ചു. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയാണ് സെബി അംഗം കമലേഷ് ചന്ദ്ര വര്‍ഷനെയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഷെല്‍ കമ്പനികള്‍ വഴി വിപണിയില്‍ കൃത്രിമം നടത്തുകയാണെന്നും ഓഹരികള്‍ പെരുപ്പിച്ച് കാട്ടിയെന്നുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണം. ഇതിന്‍മേല്‍ അന്വേഷണം നടത്തിയ സെബി, കമ്പനി യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന സമയത്തെ ഇടപാടുകള്‍ അദാനിയുമായി ബന്ധപ്പെട്ടതല്ലെന്നും 2021 ലെ ഭേദഗതിക്ക് ശേഷമുള്ള ഇടപാടുകളേ പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്നും സെബി ഉത്തരവില്‍ പറയുന്നു.

അദാനി പോർട്സും അദാനി പവറും ഓഹരികളിൽ കൃത്രിമം കാണിച്ചതായി അമേരിക്കൻ ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡർബർഗ് ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പ് കമ്പനികൾക്കിടയിൽ പണം കൈമാറാൻ അഡി കോർപ്പ് എന്റർപ്രൈസസ്, മൈൽസ്റ്റോൺ ട്രേഡ്ലിങ്ക്സ്, റെഹ്വർ ഇൻഫ്രാസ്ട്രക്ചർ എന്നീ മൂന്ന് കമ്പനികളെ ഉപയോഗിച്ചെന്നായിരുന്നു ആരോപണം ഉയർന്നത്.
SUMMARY: Clean chit to Adani, SEBI rejects Hindenburg report

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: കണ്ണൂർ നഗരത്തിലും മട്ടന്നൂർ എളമ്പാറയിലും മുഖ്യമന്ത്രി വി ഡി സതീശൻ്റെ...

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

മലപ്പുറം: വ്യാജ ഒപ്പിട്ട് വീട്ടമ്മയുടെ വിധവാ പെൻഷൻ തുക തട്ടിയെടുത്ത സംഭവത്തില്‍...

നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; തായ്‌മാമൻ തങ്ക മോതിരം പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി സി....

നിയമസഭാ കയ്യാങ്കളി കേസ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വിചാരണയ്ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11...

മുട്ടില്‍ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കും; മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ പ്രതികരിച്ച്‌ വനംമന്ത്രി ഷിബു ബേബി ജോണ്‍....

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍നേട്ടം: ഷൂട്ടിംഗില്‍ ഇഷ സിങ്ങിന് വെള്ളി

നാഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ...

സ്വര്‍ണവിലയില്‍ വൻ ഇടിവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക്...

Related Articles

Popular Categories