Monday, July 7, 2025
27.9 C
Bengaluru

മെട്രോ പർപ്പിൾ ലൈനിലേക്കുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ ചൈനയിൽ നിന്ന് ബെംഗളൂരുവിലെത്തി

ബെംഗളൂരു: നമ്മ മെട്രോ മെട്രോ പർപ്പിൾ ലൈനിലേക്കായി ചൈനയിൽ നിർമിച്ച പ്രോട്ടോടൈപ്പ് ട്രെയിൻ പീനിയ ഡിപ്പോയിലെത്തി. ചൈനയിൽ നിന്ന് ഒരു മാസം കൊണ്ടാണ് ട്രെയിൻ എത്തിച്ചത്. വൈറ്റ്ഫീൽഡിനെയും ചല്ലഘട്ടയെയും ബന്ധിപ്പിക്കുന്നതാണ് ബെംഗളൂരു മെട്രോ പർപ്പിൾ ലൈൻ.

ചൈനയിൽ നിന്ന് കൊൽക്കത്ത തുറമുഖത്തേക്കും അവിടെ നിന്നും ചെന്നൈയിലേക്കും അയച്ച ആറ് കോച്ചുകൾ അടങ്ങുന്ന പ്രോട്ടോടൈപ്പ് ട്രെയിൻ ഞായറാഴ്ച രാത്രിയാണ് പീനിയയിൽ എത്തിച്ചത്. ട്രെയിലറുകളിൽ ഡിപ്പോയിൽ എത്തിച്ച കോച്ചുകൾ തുടർന്ന് ഇൻസ്പെക്ഷൻ ബേയിലെ ടെസ്റ്റ് ട്രാക്കിലേക്ക് മാറ്റി.

വിവിധ പരിശോധനകൾക്ക് പുറമേ മെയിൻലൈനിൽ ഡൈനാമിക് ടെസ്റ്റുകൾ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാകും ട്രെയിൻ സർവീസിന് സജ്ജമാക്കുക. മുപ്പതിലധികം പരിശോധനകളാകും പൂർത്തിയാക്കുക. പരീക്ഷണങ്ങൾക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കുമെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ. യശ്വന്ത് ചവാൻ പറഞ്ഞു.

സി‌ആർ‌ആർ‌സി നാൻജിംഗ് പുഷെൻ കമ്പനി ലിമിറ്റഡാണ് പീനിയ ഡിപ്പോയിൽ എത്തിച്ച ട്രെയിൻ നിർമിച്ച് നൽകിയത്. ബി‌എം‌ആർ‌സി‌എല്ലിന് 36 ട്രെയിനുകൾക്കായി 216 കോച്ചുകൾ നിമിച്ച് നൽകുന്നതിനായുള്ള 1,578 കോടി രൂപയുടെ കരാർ 2019ലാണ് ഒപ്പുവെച്ചത്. മെട്രോയുടെ 73.95 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട പദ്ധതിയുടെ പർപ്പിൾ ലൈൻ (ലൈൻ-1), ഗ്രീൻ ലൈൻ (ലൈൻ-2), യെല്ലോ ലൈൻ (ലൈൻ-3) എന്നിവയ്ക്കായി 216 പുതിയ കോച്ചുകൾ വിതരണം ചെയ്യുന്നതിനുള്ള കരാറാണ് സിആർആർസി കോർപറേഷന് ലഭിച്ചത്.

TAGS: BENGALURU | NAMMA METRO
SUMMARY: CRRC’s Metro train prototype from China arrives for Bengaluru’s Purple Line

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ...

ചര്‍ച്ച പരാജയം; നാളെ സൂചന ബസ് സമരം

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന...

വി സിക്ക് തിരിച്ചടി; റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ​ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടി....

സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ...

ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു

തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം...

Topics

മാട്രിമോണിയൽ സൈറ്റിലൂടെ സൈബർ തട്ടിപ്പ്; 34 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയുമായി യുവാവ്

ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി സൈബർ തട്ടിപ്പിലൂടെ 34 ലക്ഷം...

സുരക്ഷിതമല്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ബെംഗളൂരു ട്രാഫിക് പോലീസ്. ഐഎസ്ഐ...

വാഹനാപകടം; മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. എറണാംകുളം...

പുതിയ 5 റൂട്ടുകളിൽ സർവീസുമായി ബിഎംടിസി

ബെംഗളൂരു: പുതിയ 5 റൂട്ടുകളിൽ നോൺ എസി ബസ് സർവീസുമായി ബിഎംടിസി....

കോടിക്കണക്കിനുരൂപയുടെ നിക്ഷേപ തട്ടിപ്പ്; മലയാളി ദമ്പതിമാരുടെപേരിൽ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടികമ്പനി നടത്തി കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി...

വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കുഴഞ്ഞു വീണു

ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ്...

നന്ദി ഹിൽസ് സന്ദർശകർക്ക് സന്തോഷ വാർത്ത; പുതിയ റസ്റ്ററന്റുമായി കെഎസ്ടിഡിസി

ബെംഗളൂരു: ഗ്ലാസ് ഭിത്തിയിലൂടെ നന്ദി ഹിൽസിന്റെ സൗന്ദര്യം ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ...

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ പാതയിൽ ഓഗസ്റ്റ് 15ന് സർവീസ് ആരംഭിച്ചേക്കും

ബെംഗളൂരു: യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ...

Related News

Popular Categories

You cannot copy content of this page