Saturday, July 12, 2025
27.4 C
Bengaluru

‘തൊഴിലിടത്തില്‍ മാനസിക പീഡനം നേരിട്ടു’; ജോളി മധുവിന്‍റെ കത്ത് പുറത്ത്

കൊച്ചി: മസ്‌തിഷ്‌കാഘാതം സംഭവിക്കുന്നതിന് തൊട്ട് മുമ്പ് കയർ ബോർഡ് ഓഫീസിലെ ജീവനക്കാരി ജോളി മധു എഴുതിയ കത്ത് പുറത്ത്. ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നത്. ജോളി മധുവിനെ മരണത്തിലേക്ക് തളളിവിട്ടത് മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണെന്ന് തെളിയിക്കുന്ന കത്താണ് പുറത്തുവന്നത്.

“എനിക്ക് പേടിയാണ്, ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ല. ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്നുണ്ട്. ഞാൻ ദയയ്ക്ക് വേണ്ടി യാചിക്കുകയാണ്. എന്നെ കുറച്ച്‌ കാലം കൂടെ ഇവിടെ തുടരാൻ അനുവദിക്കണം,” ജോളിയുടെ കത്തില്‍ പറയുന്നു. ഈ കത്ത് എഴുതിക്കൊണ്ട് ഇരിക്കെയാണ് ജോളി കുഴഞ്ഞു വീഴുന്നത്. ഓഫീസ് സെക്രട്ടറിക്കും ചെയര്‍മാനും എതിരെ നല്‍കിയ പരാതി പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കാം എന്ന വാഗ്ദാനം ജോളിക്ക് നല്‍കിയിരുന്നു.

മാപ്പപേക്ഷ നല്‍കാന്‍ സാധിക്കില്ല എന്ന് മറുപടി തയ്യാറാക്കുന്നതിനിടെ ആയിരുന്നു ജോളി മസ്തിഷക രക്തസ്രാവത്തെ തുടര്‍ന്ന് കുഴഞ്ഞു വീണതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ കേന്ദ്രമന്ത്രി നേരിട്ട് കയർ ബോർഡ് ആസ്ഥാനത്ത് എത്തും. മന്ത്രി പീയുഷ് ഗോയലാണ് എത്തുന്നത്. ജോളി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വകുപ്പിന് ബന്ധുക്കള്‍ അടക്കം പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ നേരിട്ടുള്ള സന്ദർശനം.

കൊച്ചിയില്‍ കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. അന്വേഷണം നടത്തി പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കാന്‍സര്‍ അതിജീവിത കൂടിയായ ജോളി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

TAGS : LATEST NEWS
SUMMARY : ‘experienced psychological harassment at work’; Jolly Madhu’s letter is out

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; പൊള്ളലേറ്റ യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കുട്ടികളെകൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല’: റിപ്പോര്‍ട്ട് തേടി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി...

‘അസ്ത്ര’ മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ ഡിആര്‍ഡിഒ

ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയർ ടു...

വീണ്ടും കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില മുകളിലേക്ക്. ഗ്രാമിന് 55 രൂപയും...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ തിരുവില്വാമല സ്വദേശിനി പി. പ്രേമകുമാരി(63) അന്തരിച്ചു. ഉദയനഗർ ഗംഗൈ...

Topics

കുടുംബ വഴക്ക്; കന്നഡ സീരിയൽ നടിയെ കുത്തിപരുക്കേൽപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് കന്നഡ ടിവി സീരിയൽ നടിയെ കുത്തിപരുക്കേൽപിച്ച...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: സർജാപുര-അത്തിബെലെ 66 കെവി ലൈനിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ...

ബെംഗളൂരുവിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും; ഡി.കെ. ശിവകുമാർ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ...

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ബന്നാർഘട്ട മൃഗശാല പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ വർധിക്കും

ബെംഗളൂരു: ബന്നാർഘട്ട മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ 20%...

പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾകൂടി പുറത്തിറക്കി ബിഎംടിസി

ബെംഗളൂരു: പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾ കൂടിയാണ് നിരത്തിലിറക്കി...

മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു. പാര്‍ട്ടി...

സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും അനുവാദമില്ലാതെ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; യുവാവ് അറസ്റ്റില്‍ 

ബെംഗളൂരു: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത...

കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ(48) ബെംഗളൂരുവിൽ അറസ്റ്റിലായി. കോയമ്പത്തൂർ...

Related News

Popular Categories

You cannot copy content of this page