ബെംഗളൂരു: മെട്രോ നിർമാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 45 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. മെട്രോ തൂണുകൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സർജാപൂരിന് സമീപത്തെ പില്ലർ നമ്പർ 163നും 167നും ഇടയിൽ നാല് മെട്രോ തൂണുകൾ നിർമിക്കുന്നതിൻ്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഉള്ളത്.
പില്ലർ നമ്പർ 163 മുതൽ 167 വരെയാണ് നിർമാണം പുരോഗമിക്കുന്നത്. ഔട്ടർ റിങ് റോഡ് ഫ്ലൈഓവർ മുതൽ ഇബ്ബല്ലൂർ ഗവൺമെന്റ് സ്കൂൾ വരെയുള്ള റാമ്പ് വരെയാണ് ഗതാഗത നിയന്ത്രണം. ഗതാഗതക്കുരുക്കിന് സാധ്യതയുള്ള ഭാഗങ്ങളിലെ സർവീസ് റോഡിലും പ്രധാന റോഡിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
TAGS: BENGALURU
SUMMARY: Bengaluru ORR traffic woes to continue for 45 more days